ഹൈദരാബാദ്: തെലങ്കാനയിൽ തഹസീൽദാരുടെ ദേഹത്ത് ഡീസലൊഴിച്ച് കർഷകരുടെ പ്രതിഷേധം. ശിവംപേട്ട് തഹസീൽദാർ ഭാനുപ്രകാശിന് നേരെയാണ് ആക്രമണം നടന്നത്. കൃഷിഭൂമിയുമായുള്ള ബന്ധപ്പെട്ട പാസ്‌ബുക്ക് നൽകിയില്ലെന്നാരോപിച്ചാണ് കർഷകർ ഡീസലൊഴിച്ച് പ്രതിഷേധം നടത്തിയത്.
also read:മെയ് മാസത്തെ അപേക്ഷിച്ച് കൊവിഡ് വ്യാപനത്തില്‍ 17 ശതമാനത്തിന്‍റെ കുറവെന്ന് കേന്ദ്രം
ആദ്യം പ്രതിഷേധക്കാർ ശരീരത്തിൽ സ്വയം ഡീസൽ ഒഴിക്കുകയും പിന്നീട് തഹസിൽദാർ ഭാനു പ്രകാശ് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ ദേഹത്തേക്ക് ഡീസൽ ഒഴിക്കുകയുമായിരുന്നു. പാസ്‌ബുക്കുകൾ ലഭിക്കാത്തതോടെ റൈതുബന്ധു, റൈതുബീമ പദ്ധതികൾ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങളൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
59 വയസ്സിന് താഴെയുള്ള കർഷകർക്ക് കൃഷി ഭൂമിയും പാസ്ബുക്കും ഉണ്ടെങ്കിൽ ഈ പദ്ധതിക്ക് അർഹതയുണ്ട്. ഇത് പ്രകാരം അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.