ഹിമാചല്‍ പ്രദേശ് : കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ദിവസവും കേള്‍ക്കാറുണ്ട്. ഉത്പന്നങ്ങളുടെ വില കൂപ്പുകുത്തുന്നതും കൃഷിച്ചെലവ് വര്‍ധിക്കുന്നതും തന്നെയാണ് പ്രധാന കാരണം. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ കാബേജ് കര്‍ഷകനായ പ്രേമിനും ഇത്തരത്തില്‍ ദുരനുഭവമാണ് പങ്കുവയ്‌ക്കാനുള്ളത്.
കാബേജ് വിളവെടുപ്പിന് ശേഷം വില്‍പ്പനയ്‌ക്കായി കൊണ്ട് പോകുന്നതിന് വിറ്റ് കിട്ടിയ തുകയേക്കാള്‍ 400 രൂപ കൂടുതലാണെന്നത് കാര്‍ഷിക മേഖലയിലെ തകര്‍ച്ച എത്ര മാത്രമാണെന്നതിന്‍റെ തെളിവാണ്. വിറ്റ കാബേജിന് പ്രേമിന് ലഭിച്ചത് 1400 രൂപയാണ്. അതേസമയം വില്‍ക്കാന്‍ കൊണ്ട് പോകാനായി ചെലവായത് 1800 രൂപയും.
കർഷകരുടെ ക്ഷേമത്തിനായി പദ്ധതികൾ കൊണ്ട് വരുമെന്ന് സർക്കാരുകള്‍ അവകാശപ്പെടുമ്പോഴും കർഷകര്‍ മാന്യമായ വരുമാനം നേടാൻ പാടുപെടുന്നുവെന്നതിന്‍റെ സൂചനയാണ് പ്രേമിന്‍റെ ഇക്കഥ. എന്നാല്‍ ഇത് ഒരു പ്രേമിന്‍റെ മാത്രം അനുഭവമല്ല. ഈ മേഖലയിൽ കർഷകർ നേരിടുന്ന സാമ്പത്തിക ബാധ്യതയാണ് ഇത് ഉയർത്തിക്കാട്ടുന്നത്.
ഹിൽ കാബേജിന് കിലോയ്ക്ക് 4 രൂപയും ഹരിയാനയിൽ നിന്നുള്ള കാബേജിന് കിലോയ്ക്ക് 5 രൂപയും നാടൻ കാബേജിന് കിലോയ്ക്ക് രണ്ട് രൂപയുമാണ് വില. ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന വിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. മഹാരാഷ്ട്രയിലും പഞ്ചാബിലും വിളയുന്ന കടല കിലോയ്ക്ക് 15 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഹിമാചലിലെ പയറിന് തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നത്.
കർഷകനായ പ്രകാശ് കൃഷി ചെയ്‌ത കാബേജ് 2000 രൂപ ചെലവിലാണ് വില്‍പ്പനക്കായി എത്തിച്ചത്. എന്നാല്‍ വിറ്റ് കിട്ടുന്നത് കിലോയ്‌ക്ക് 2 രൂപയെന്ന നിരക്കിലാണ്. ഈ മേഖലയിലെ കർഷകരുടെ കടുത്ത പ്രയാസമാണ് ഇത് വ്യക്തമാക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കാന്‍ സര്‍ക്കാറില്‍ നിന്ന് സഹായം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കര്‍ഷകര്‍ക്ക് അധിക ചെലവുകള്‍ ഉണ്ടാകുന്നത് തടയുന്നതിനും ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാരുകള്‍ നടപടി കൈക്കൊള്ളണമെന്നും കാര്‍ഷിക മേഖലയിലെ മൊത്തത്തിലുള്ള വികസനത്തിന് അത് സഹായമാകുമെന്നും കര്‍ഷകര്‍ പറയുന്നു.