ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് പാർലമെന്‍റിലേക്ക് നടത്താനിരുന്ന കർഷക മാർച്ച് മാറ്റിവെച്ചു. കർഷക സംഘടനകളുടെ സംയുക്ത സമിതി യോഗത്തിലാണ് തീരുമാനം. എന്നാൽ കർഷക സമരം ശക്തമായിത്തന്നെ തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്‌ച്ച രാജ്യവ്യാപകമായി പൊതു റാലികളും ഉപവാസ സമരവും നടത്തുമെന്നും ബി.കെ.യു നേതാവ് ബൽബീർ എസ് രാജേവാൾ അറിയിച്ചു. കർഷകരുടെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആസൂത്രിതമായ ഗൂഢാലോചനകൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ട്രാക്‌ടർ റാലിക്കിടെ സംഘർഷമുണ്ടായപ്പോൾ അക്രമികൾക്ക് പൊലീസ് സൗകര്യമൊരുക്കി കൊടുക്കുകയാണ് ചെയ്‌തതെന്നും സംയുക്ത കർഷക സമരസമിതി ആരോപിച്ചു. 99.9 ശതമാനത്തോളവും കർഷകർ സമാധാനപൂർവമായാണ് സമരം ചെയ്‌തതെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് പാർലമെന്‍റിലേക്ക് നടത്താനിരുന്ന കർഷക മാർച്ച് മാറ്റിവെച്ചു - ദേശിയ വാർത്ത
കർഷക സമരം ശക്തമായിത്തന്നെ തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്‌ച്ച രാജ്യവ്യാപകമായി പൊതു റാലികളും ഉപവാസ സമരവും നടത്തുമെന്നും കർഷകരുടെ സംയുക്ത സമിതി അറിയിച്ചു.
![ഫെബ്രുവരി ഒന്നിന് പാർലമെന്‍റിലേക്ക് നടത്താനിരുന്ന കർഷക മാർച്ച് മാറ്റിവെച്ചു പാർലമെന്‍റിലേക്ക് നടത്താനിരുന്ന കർഷക മാർച്ച് മാറ്റിവെച്ചു farmer-unions-postpone-feb-1-march-to-parliament കർഷക പ്രതിഷേധ വാർത്ത ദേശിയ വാർത്ത national story](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10404099-560-10404099-1611765783089.jpg?imwidth=3840)