ഹൈദരാബാദ്: തെലങ്കാനയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മൂന്ന് പേരെ കൊലപ്പെടുത്തി. സ്വത്തിനെ സംബന്ധിച്ച് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗംഗാരം ഗ്രാമത്തിലെ കതറം മണ്ഡലിലാണ് സംഭവം.
ജോലി എടുത്തുകൊണ്ടിരിക്കവെ പാടശേഖരത്തിലെത്തിയ അക്രമികൾ കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തുകയായിരുന്നു. അച്ഛനെയും രണ്ട് മക്കളെയുമാണ് അക്രമികൾ കൊലപ്പെടുത്തിയത്. പിതാവ് മഞ്ചു നായക്, മക്കളായ ഭാസ്‌കർ നായക്, സരിയ നായക് എന്നിവരാണ് കൊല്ലപ്പെട്ടത്. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.