ഛണ്ഡിഗഡ്: ഹരിയാനയിലെ കർണാലില്‍ രണ്ടുപേര്‍ ചേര്‍ന്ന് കർഷകനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഘറൗണ്ട പട്ടണത്തിലെ ഭാരൽ ഗ്രാമത്തിലാണ് സംഭവം. വിവരം അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുകയും ബോധരഹിതനായ കർഷകനെ പ്രാദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കര്‍ഷകനായ ഇഖ്ബാലിനെ ശനിയാഴ്ച പുലർച്ചെ വീട്ടില്‍ കയറി പുറത്തേക്ക് കൂട്ടികൊണ്ടുപോയാണ് ക്രൂരത കാണിച്ചത്. പ്രദേശവാസിയായ നവാബും സുഹൃത്തുമാണ് പ്രതികള്‍. ഇഖ്‌ബാലിനെ മരത്തിൽ നിന്ന് തലകീഴായി തൂക്കിയിടുകയും മണിക്കൂറുകളോളം മര്‍ദിക്കുകയും ചെയ്തു. ഇതിനുപുറമെ, വെള്ളത്തിൽ വെച്ച് ഷോക്കേല്‍പ്പിച്ചതായും കര്‍ഷകന്‍റെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ട്രാക്ടറിന്‍റെ ഒരു ഭാഗം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇഖ്ബാലിനെ പ്രതികള്‍ ആക്രമിച്ചതെന്ന് ഘറൗണ്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐ മോഹൻ ലാൽ അറിയിച്ചു. ഇഖ്ബാൽ ചികിത്സയിലാണെന്നും ഒളിവില്‍ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം ഊര്‍ജിതാമാക്കിയതായും എസ്.ഐ മാധ്യമങ്ങളോടു പറഞ്ഞു.
ALSO READ: ആയുധങ്ങളും ലഹരിമരുന്നുമായി പത്ത് പേര്‍ അറസ്‌റ്റിൽ