ETV Bharat / bharat

ആടുകൾ മോഷണം പോയതിനെച്ചൊല്ലി തർക്കം; കർഷകനെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് - കോയമ്പത്തൂർ

കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയത്താണ് ചിന്നസ്വാമിയെന്ന കർഷകനെ പ്രദേശവാസിയായ രഞ്ജിത് കുമാർ സിംഗിൾ ബാരൽ തോക്കുകൊണ്ട് വെടിവച്ച് കൊലപ്പെടുത്തിയത്

Farmer shot dead in Tamil Nadu  കോയമ്പത്തൂരിൽ കർഷകൻ വെടിയേറ്റ് മരിച്ചു  Farmer shot dead dispute over missing goats  ആടുകളെ കാണാതായ തർക്കത്തെത്തുടർന്ന് കർഷകൻ മരിച്ചു  ചിന്നസ്വാമി  കോയമ്പത്തൂരിൽ കർഷകനെ വെടിവെച്ച് കൊലപ്പെടുത്തി  കർഷകനെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്
ആടുകൾ മോഷണം പോയതിനെച്ചൊല്ലി തർക്കം; കർഷകനെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്
author img

By

Published : Oct 9, 2022, 3:40 PM IST

കോയമ്പത്തൂർ: ആടുകൾ മോഷണം പോയതിനെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ കർഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയം സ്വദേശിയായ ചിന്നസ്വാമിയെയാണ് (58) പ്രദേശവാസിയായ രഞ്ജിത് കുമാർ (28) വെടിവച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) പുലർച്ചെയാണ് സംഭവം.

മന്ദരയ്ക്കാട് പ്രദേശത്തെ കൃഷിയിടത്തിൽ മേയാനായി വിട്ടിരുന്ന ചിന്നസ്വാമിയുടെ ചില ആടുകളെ ശനിയാഴ്‌ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ചിന്നസ്വാമി പൊലീസിൽ പരാതിയും നൽകി. ഇതിനിടെ പ്രദേശത്തുള്ള രഞ്‌ജിത് കുമാറിന് ആട് മോഷണവുമായി ബന്ധമുണ്ടെന്ന് ആരോപണവുമായി ചിലർ രംഗത്തെത്തിയിരുന്നു.

ഇതിനിടെ തന്‍റെ വീടിന് മുന്നിൽ കൂടി നടന്ന് പോവുകയായിരുന്ന രഞ്ജിത്തിനോട് ചിന്നസ്വാമി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അയാളെ മർദിക്കുകയും ചെയ്‌തു. തുടർന്ന് നാട്ടുകാരെത്തി ഇരുവരെയും ശാന്തരാക്കി തിരിച്ചയച്ചു. എന്നാൽ അർധരാത്രിയോടെ ഒരു സിംഗിൾ ബാരൽ തോക്കുമായി എത്തിയ രഞ്ജിത്ത് ചിന്നസ്വാമിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടികൊണ്ട ചിന്നസ്വാമി സംഭവ സ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്‌ത് ആയുധം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.