ചണ്ഡീഖഡ്: പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി കര്‍ഷക നേതാവ് ഗുരുനാമ് സിങ് ചരുണി. അമരീന്ദര്‍ സിംങിന്‍റെ പാര്‍ട്ടിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി ബിജെപി. പഞ്ചാബ് നിയമസഭ ഇലക്ഷന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപിക്കാനൊരുങ്ങി പ്രമുഖ കര്‍ഷക നേതാവ് ഗുരുനാമ് സിംങ് ചരുണി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചയാളാണ് ഗുരുനാമ്.
അതെസമയം മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വരാന്‍പോകുന്ന പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിങിന്‍റെ പാര്‍ട്ടിയുമായി ചേര്‍ന്ന് ബിജെപി മല്‍സരിക്കുമെന്നുള്ള കാര്യം ബിജെപിയുടെ പഞ്ചാബിന്‍റെ സംഘടന ചുമതലയുള്ള ഗജേന്ദ്ര സിങ് ഷെഖാവത്ത് സ്ഥിരീകരിച്ചു. സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ച പിന്നീട് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമരീന്ദര്‍ സിംഗ് ഇന്നലെ ഷെഖാവത്തുമായി ചര്‍ച്ച നടത്തിയിരുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ്- ബിജെപി സംഖ്യം വിജയിക്കുമെന്ന ആത്മവിശ്വാസം അമരീന്ദര്‍ സിങ് പ്രകടിപ്പിച്ചു. ഇരുപാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ പങ്കുവെക്കുമ്പോള്‍ വിജയസാധ്യതയായിരിക്കും മുഖ്യ പരിഗണനയെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ വ്യാത്യസത്തെ തുടര്‍ന്ന് ഈ കഴിഞ്ഞ നവംബര്‍ രണ്ടിനാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. 2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. 117 അംഗ നിയമസഭയില്‍ 77 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 20 സീറ്റുകള്‍ നേടിയ ആംആദ്മി പാര്‍ട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്. 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച അകാലിദള്‍ ബിജെപി സംഖ്യ തകര്‍ന്നടിയുകയായിരുന്നു. അകാലിദള്ളിന് 15 സീറ്റും ബിജെപിക്ക് 3 സീറ്റുമാണ് ലഭിച്ചത്. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ബിജെപി സംഖ്യത്തില്‍ നിന്ന് അകാലിദള്‍ വിട്ടു പോവുകയായിരുന്നു.