ഡിയോറിയ: ഭൂമി തർക്കത്തെത്തുടർന്ന് യുപിയിലെ ഡിയോറിയയിൽ കർഷകൻ കൊല്ലപ്പെട്ടു. മദൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പീദ്ര ഗ്രാമത്തിൽ താമസിക്കുന്ന ചന്ദ്രശേഖർ യാദവാണ് (55) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു (Farmer killed in UP's Deoria over land dispute).
തന്‍റെ ഫാമിലെ ഇലക്‌ട്രിക് പമ്പിംഗ് സെറ്റിന് കാവൽ നിൽക്കുന്ന സമയത്ത് ശനി, ഞായർ ദിവസങ്ങളിലെ രാത്രിയിലാണ് ചന്ദ്രശേഖറിനെ ഓരു സംഘം ആളുകൾ കൊലപ്പെടുത്തിയതെന്ന് സർക്കിൾ ഓഫിസർ അൻഷുമാൻ ശ്രീവാസ്‌തവ പറഞ്ഞു. ഏതാനം പേർ മൂർച്ചയുള്ള ആയുധം കൊണ്ടാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് ശ്രീവാസ്‌തവ കൂട്ടിച്ചേർത്തു.
പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ആറ് പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇതിൽ മൂന്ന് പേർ അറസ്‌റ്റിലായിട്ടുണ്ടെന്നും സിഒ പറഞ്ഞു. പ്രാഥമിക അന്വേഷണമനുസരിച്ച് ഭൂമി തർക്കമാണ് യാദവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. എന്നിരുന്നാലും, വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സിഒ കൂട്ടിച്ചേർത്തു.
ALSO READ:Youth Killed By Tractor In Rajasthan; യുവാവിനെ ട്രാക്‌ടർ കയറ്റി കൊലപ്പെടുത്തി, കാരണം ഭൂമി തർക്കം