ETV Bharat / bharat

കാർഷിക നിയമങ്ങൾ കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് രവിശങ്കർ പ്രസാദ് - ഗോതമ്പ് ഉത്പാദനം

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Ravi Shankar Prasad on agriculture sector  Farm laws will strengthen agri sector  improve economic condition in agriculture sector  കാർഷിക നിയമങ്ങൾ കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് രവിശങ്കർ പ്രസാദ്  രവിശങ്കർ പ്രസാദ്  ഗോതമ്പ് ഉത്പാദനം  കാർഷിക നിയമങ്ങൾ
കാർഷിക നിയമങ്ങൾ കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് രവിശങ്കർ പ്രസാദ്
author img

By

Published : Jan 16, 2021, 5:00 PM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. 2013-14 മുതൽ 2019-20 വരെ ഗോതമ്പ് സംഭരണത്തിലും ഉൽപാദനത്തിലും ഗണ്യമായ വർധനയുണ്ടായതായും പ്രസാദ് ട്വീറ്റ് ചെയ്തു.

2013-14 മുതൽ 2019-20 വരെ ഗോതമ്പ് സംഭരണവും ഉൽപാദനവുമായി ബന്ധപ്പെട്ട് ജനുവരി 15 ന് കൃഷി മന്ത്രാലയം പുറത്തിറക്കിയ ഗ്രാഫ് ചാർട്ട് മന്ത്രി ട്വീറ്റിൽ ചേർത്തു.2013-14 ലെ ഗോതമ്പ് സംഭരണം 250.92 ലക്ഷം മെട്രിക് ടൺ (എൽഎംടി) ആണെന്നും 2019-20 ൽ 341.33 എൽഎംടി ആണെന്നും ഗ്രാഫിലെ ഡാറ്റ സൂചിപ്പിക്കുന്നുണ്ട്. ആറ് വർഷത്തിനുള്ളിൽ ഗോതമ്പ് സംഭരണത്തിൽ 90.41 എൽഎംടിയുടെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇതിനർത്ഥമെന്ന് മന്ത്രി പറഞ്ഞു.

  • The new agricultural laws has not only strengthen the agriculture sector but has also improved the economic condition of the farmers.
    From 2013-14 to 2019-20 there has been considerable increase in procurement and production of wheat.#ModiWithFarmers pic.twitter.com/RhzHlT9AMh

    — Ravi Shankar Prasad (@rsprasad) January 16, 2021 " class="align-text-top noRightClick twitterSection" data=" ">

2013-14ൽ ഗോതമ്പ് ഉത്പാദനം 26.18 ശതമാനവും 2019-20 ൽ 31.72 ശതമാനവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് കീഴില്‍ ആറുവർഷത്തിനുള്ളിൽ ഗോതമ്പ് ഉൽപാദനം 5.54 ശതമാനം വർധിച്ചു.പുതിയ കാർഷിക പരിഷ്കാരങ്ങളിലൂടെ നരേന്ദ്ര മോദി സർക്കാർ കർഷകർക്ക് മികച്ചത് തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു. അവർക്ക് രാജ്യത്ത് എവിടെയും വിളകൾ വിൽക്കാൻ കഴിയുംമെന്നും മോദി വിത്ത്ഫാർമേഴ്‌സ് എന്ന ഹാഷ്‌ടാഗിലൂടെ അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാന പദ്ധതിയായ പി‌എം ഫസൽ ബിമ യോജന പ്രകാരം 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.