ETV Bharat / bharat

കാര്‍ഷിക നിയമം; സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ ചര്‍ച്ച പുരോഗമിക്കുന്നു - കാര്‍ഷിക നിയമങ്ങള്‍

സംസ്ഥാന മാർക്കറ്റിങ് ബോർഡ് മേധാവികൾ, സ്വകാര്യ മണ്ഡി ഓപ്പറേറ്റർമാർ, ഫുഡ് പാർക്ക് അധികൃതര്‍ എന്നിവരുമായാണ് ചര്‍ച്ച.

Farm laws  private mandi operators  Agriculture laws  Farmers protests  കര്‍ഷക സമരം  കാര്‍ഷിക നിയമങ്ങള്‍  സുപ്രീം കോടതി വാര്‍ത്തകള്‍
കാര്‍ഷിക നിയമം; സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ ചര്‍ച്ച പുരോഗമിക്കുന്നു
author img

By

Published : Feb 6, 2021, 12:49 AM IST

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക കമ്മിറ്റിയുടെ കൂടിക്കാഴ്‌ച രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും . കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള സംസ്ഥാന മാർക്കറ്റിങ് ബോർഡ് മേധാവികൾ, സ്വകാര്യ മണ്ഡി ഓപ്പറേറ്റർമാർ, ഫുഡ് പാർക്ക് അധികൃതര്‍ എന്നിവരുമായി കൂടിയാലോചന നടത്താനാണ് സുപ്രീം കോടതി മൂന്നംഗ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്. ഇതുവരെ അഞ്ച് തവണ കമ്മറ്റി ചര്‍ച്ച നടത്തി.

ഓൺ‌ലൈനായും നേരിട്ടുമാണ് കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. മാനേജിങ് ഡയറക്ടർമാർ, അഡ്മിനിസ്ട്രേറ്റർമാർ, സംസ്ഥാന മാർക്കറ്റിങ് ബോർഡുകളുടെ ഡയറക്ടർമാർ, സ്വകാര്യ മണ്ഡി ഓപ്പറേറ്റർമാർ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫുഡ് പാർക്ക് അധികൃതര്‍ എന്നിവയുമായി വിശദമായി ചർച്ച നടത്തിയതായി കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ് എന്നീ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായാണ് കമ്മിറ്റി ചര്‍ച്ച നടത്തിയത്. മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ കമ്മിറ്റി അംഗങ്ങൾ യോഗത്തില്‍ പങ്കെടുത്തവരോട് അഭ്യർഥിച്ചു. എല്ലാവരും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിച്ചതായി കമ്മിറ്റി അറിയിച്ചു.

ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ നടന്ന യോഗങ്ങളിൽ ചില കർഷക യൂണിയനുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 32 വ്യത്യസ്ത കർഷക സംഘടനകളുമായും കർഷക ഉൽപാദക സംഘടനകളുമായും സമിതി വീഡിയോ കോൺഫറൻസിലൂടെ വിശദമായ ചർച്ച നടത്തിയിരുന്നു. ആന്ധ്രാപ്രദേശ്, ബീഹാർ, ഛത്തിസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി നേരത്തെ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം കേന്ദ്രം അവതരിപ്പിച്ച പുതിയ നിയമനിർമാണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും 11 തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.