ETV Bharat / bharat

കല്യാണപ്പെണ്ണും ചെക്കനും ബൂത്തിലേക്കോടി, വീട്ടുകാര്‍ പിന്നാലെയും ; വോട്ടവകാശത്തിന്‍റെ വില അറിഞ്ഞവര്‍ക്ക് വമ്പന്‍ സ്വീകരണം - കുടുംബസമേതം പോളിങ് ബൂത്തിലേക്ക്

Rajastan Assembly Election : കല്യാണ ചടങ്ങുകൾ പകുതിവഴിയിൽ നിർത്തി വധൂവരന്മാർ അടക്കം സകുടുംബം പോളിങ് ബൂത്തിലെത്തുകയായിരുന്നു. വോട്ട് ചെയ്യാനെത്തിയ നവവരനെയും വധുവിനേയും ജില്ലാ കളക്ടർ മാലയിട്ട് സ്വീകരിച്ചു.

Etv Bharat Rajastan Election  Rajastan Election Fuunny  Rajastan Election Bride  വിവാഹ ചടങ്ങിനിടെ പോളിങ് ബൂത്തിലേക്ക്  Family Went To Cast Vote Amid Wedding Ceremony  കുടുംബസമേതം പോളിങ് ബൂത്തിലേക്ക്  Rajastan Assembly Election
Family Went To Cast Vote Amid Wedding Ceremony In Rajastan
author img

By ETV Bharat Kerala Team

Published : Nov 25, 2023, 9:40 PM IST

സിരോഹി (രാജസ്ഥാൻ): രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ (Rajastan Assembly Election) വോട്ടിങിനിടെ കൗതുകമുണർത്തി ഒരു കുടുംബം. കല്യാണ ചടങ്ങുകൾ പകുതിവഴിയിൽ നിർത്തി സകുടുംബം വോട്ട് ചെയ്യാനെത്തുകയായിരുന്നു ഇവർ. വധൂവരന്മാർ അടക്കമാണ് പോളിങ് ബൂത്തിലെത്തിയത് (Family Went To Cast Vote Amid Wedding Ceremony In Rajastan).

സിരോഹി (Sirohi) ജില്ലയിലെ രേവ്ദാർ മണ്ഡലത്തിലെ നാഗാനിയിലാണ് (Nagani ) സംഭവം. സകുടുംബം വോട്ട് ചെയ്യാനെത്തിയ നവവരനെയും വധുവിനേയും ജില്ലാ കളക്‌ടർ ഡോ. ഭൻവർലാൽ മാലയിട്ട് സ്വീകരിച്ചു. വധൂ വരന്മാരെ ഹാരമണിയിച്ച് പോളിങ് ബൂത്തിലേക്ക് ആനയിക്കുന്ന കളക്‌ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

68 % പോളിങ്: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണിവരെ 68 % ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 200 മണ്ഡലങ്ങളില്‍ 199 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ മുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളുടെ മുന്നില്‍ നീണ്ട നിര ദൃശ്യമായിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നിന്ന് ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

വരിനിന്ന് വോട്ട് ചെയ്‌ത് സ്‍പീക്കർ: ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല (Loksabha Speaker Om Birla) അടക്കമുള്ള ഉന്നതര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കോട്ടയിലെ സ്പ്രിംഗ് ഡെയ്ല്‍സ് സ്‌കൂളിൽ സാധാരണക്കാരെപ്പോലെ വരിനിന്നാണ് സ്‌പീക്കറും വോട്ട് ചെയ്‌തത്. ജനങ്ങള്‍ക്ക് ജനാധിപത്യത്തിള്ള വിശ്വാസം വര്‍ദ്ധിച്ചതാണ് വോട്ടിങ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. കൂടുതല്‍ വോട്ടുകള്‍ എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് എന്നാണ് അര്‍ത്ഥമെന്നും ഓം ബിര്‍ല പറഞ്ഞു.

പ്രായം തളർത്താതെ: പ്രായത്തിന്‍റെ അവശതകള്‍ കൂട്ടാക്കാതെ നൂറ് വയസ് പിന്നിട്ട രണ്ട് സ്ത്രീകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനെത്തിയതും ശ്രദ്ധേയമായി. 103 കാരിയായ രഘുനാഥി ബായ് ദൗസയിലെ പോളിങ് ബൂത്തില്‍ നേരിട്ടെത്തി തന്‍റെ വോട്ടവകാശം വിനിയോഗിച്ചു. വീല്‍ചെയറിലാണ് രഘുനാഥി ബായ് വോട്ട് ചെയ്യാനെത്തിയത്. സംഗോകത് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് രഘുനാഥി ബായ്. വോട്ട് ചെയ്ത ശേഷം സെല്‍ഫി പോയന്‍റിലെത്തിയ ഇവർ ഒരു ഫോട്ടോയ്ക്കും പോസ് ചെയ്‌തു. 100 വയസുകാരി ജാല്‍ക്കോ ദേവിയും സാംലെത്തിയിലെ ബുത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്‌തു. 91കാരി രമണിവാസ് ജോഷി ആംബുസിലന്‍സിലാണ് തന്‍റെ വോട്ടവകാശം വിനിയോഗിക്കാനെത്തിയത്.

വോട്ടെടുപ്പിനിടെ മരണം: വോട്ടെടുപ്പിനിടെ ചില അനിഷ്‌ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്‍ പോളിങ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. ഖാണ്‍പൂര്‍ നിയോജകമണ്ഡലത്തിലെ ബക്കനിയില്‍ നിന്നുള്ള വോട്ടറായ 78 കാരൻ, കനയ്യ ലാല്‍ ആണ് മരിച്ച ഒരാള്‍. ദീര്‍ഘനേരം വരി നിന്ന അദ്ദേഹം പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹിരണ്‍മാര്‍ഗി സ്വദേശി 69കാരനായ സത്യേന്ദ്രകുമാര്‍ അറോറയാണ് മരിച്ച മറ്റൊരാള്‍. വോട്ട് ചെയ്യാനായി സൈക്കിളില്‍ വരികയായിരുന്ന അദ്ദേഹം പെട്ടെന്ന് തളര്‍ന്ന് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Also Read: കേരള മാതൃക ചൂണ്ടിക്കാട്ടി തിരിച്ച് വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗെലോട്ട്

അക്രമ സംഭവങ്ങൾ: വോട്ടെടുപ്പിനിടെ ചില ബൂത്തുകളില്‍ നിന്ന് ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സിക്കാറില്‍ പോളിങ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. കല്ലേറുണ്ടായതോടെ പൊലീസ് ആകാശത്തേക്ക് വെടിവയ്‌ച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജ് നടത്തി രംഗം ശാന്തമാക്കി. കല്ലെറിഞ്ഞവരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കള്ളവോട്ട് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.