ബെംഗളൂരു: മൂന്ന് മാസം പ്രായമായ കുഞ്ഞടക്കം കുടുബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗഡക് ജില്ലയിലിലെ നാഗേന്ദ്രഗഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. മല്ലപ്പ (30), ഭാര്യ സുധ ഗഡാഡ് (24) മകള്‍ രൂപശ്രീ (3 മാസം) എന്നിവരാണ് മരിച്ചത്. അമ്മയും കുഞ്ഞും സ്വീകരണ മുറിയിലും മല്ലപ്പയെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
കുടുംബവഴക്കാണ് മരണത്തിന് കാരണമെന്നാണ് പുറത്ത് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയേയും മകളേയും കൊലപ്പെടുത്തിയ ശേഷം മല്ലപ്പ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ട് വര്‍ഷം മുന്‍പാണ് മല്ലപ്പയും സുധയും വിവാഹിതരായത്. സംഭവത്തില്‍ ഗജേന്ദ്രഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.