ETV Bharat / bharat

ഭക്‌തിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചത് ആറ് വർഷത്തോളം; വ്യാജ സ്വാമിയും ഭാര്യയും പിടിയിൽ

കർണാടകയിലെ ആവളഹള്ളി സ്വദേശികളായ ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരാണ് പിടിയിലായത്. ലഹരി പാനീയം നൽകി മയക്കി നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ ശേഷം യുവതിയെ ഇയാൾ വർഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്നു.

Swamiji and wife arrested for rape young woman  ഭക്‌തിയുടെ മറവിൽ യുവതിക്ക് നേരെ പീഡനം  യുവതിയെ പീഡിപ്പിച്ച വ്യാജ സ്വാമി പിടിയിൽ  ബെംഗളൂരുവിൽ യുവതിക്ക് നേരെ പീഡനം  Constant sexual assault to young woman  Bengaluru rape case  പീഡനക്കേസിൽ വ്യാജ സ്വാമിയും ഭാര്യയും പിടിയിൽ  വ്യാജ സ്വാമിയും ഭാര്യയും പിടിയിൽ  ആനന്ദമൂർത്തി  Bengaluru news  Karnataka crime news
ഭക്‌തിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചത് ആറ് വർഷത്തോളം; വ്യാജ സ്വാമിയും ഭാര്യയും പിടിയിൽ
author img

By

Published : Aug 23, 2022, 5:49 PM IST

ബെംഗളൂരു: ഭക്‌തിയുടെ മറവിൽ യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച വ്യാജ സ്വാമിയും ഭാര്യയും പിടിയിൽ. യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരെയാണ് ബലാത്സംഗം, വധഭീഷണി, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കർണാടകയിലെ ആവളഹള്ളിയിലാണ് സംഭവം.

ആറ് വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്തിന്‍റെ വീട്ടിൽ വച്ചാണ് യുവതി ആനന്ദമൂർത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തിൽ വലിയ ആപത്ത് വരാൻ പോവുകയാണെന്നും അത് കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാൽ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും അതിനായി വീട്ടിലേക്ക് വരാനും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു.

ഇത് വിശ്വസിച്ച യുവതി ഇയാളുടെ വീട്ടിലേക്ക് പോയി. പൂജയുടെ ഭാഗമാണെന്ന വ്യാജേന ഇയാൾ യുവതിയെ ലഹരി പാനീയം നൽകി ബോധരഹിതയാക്കി. ബോധം തെളിഞ്ഞപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. ആനന്ദമൂർത്തി ബലാത്സംഗം ചെയ്യുമ്പോൾ ഭാര്യ ലത അത് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

വിവാഹവും മുടക്കി: തുടർന്ന് യുവതിയെ നഗ്‌ന ദൃശ്യങ്ങൾ കാട്ടി ഇയാൾ ആറ് വർഷത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ രണ്ട് ദിവസം മുമ്പ് യുവതിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. എന്നാൽ ആനന്ദമൂർത്തി യുവതിയുമായി വിവാഹം ഉറപ്പിച്ച യുവാവിനെ കാണുകയും യുവതിയുടെ ദൃശ്യങ്ങൾ കാട്ടി വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

പിന്നാലെ മാതാപിതാക്കളെ വിളിച്ച ആനന്ദമൂർത്തി യുവതിയെ ആർക്കെങ്കിലും വിവാഹം കഴിച്ച് നൽകിയാൽ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നാലെ വീട്ടുകാർ യുവതിയിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം ആനന്ദമൂർത്തി ലക്ഷക്കണക്കിന് രൂപ തന്നിൽ നിന്ന് തട്ടിയെടുത്തതായും നിരവധി സ്‌ത്രീകളോട് സമാനമായ തട്ടിപ്പ് നടത്തിയതായും ഇരയായ യുവതി പറഞ്ഞു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.