അഗർത്തല: ത്രിപുരയിലെ സോനമുര പ്രദേശത്ത് നിന്നും മധ്യവയസ്‌കയായ സ്‌ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തു. എസ്‌ബിഐയിൽ വ്യാജ കറൻസി നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആശ ഖാട്ടൂൺ അറസ്റ്റിലായത്. 2,50,000 രൂപയാണ് ഇവർ ബാങ്കിൽ നിക്ഷേപിക്കാനെത്തിയത്. 100ന്‍റെയും 500ന്‍റെയും വ്യാജ നോട്ടുകൾ ക്യാഷിയർ കണ്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ പൊലീസിനെ വിളിച്ചു വരുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. കോടതി കേസ് ഏപ്രിൽ 16ന് പരിഗണിക്കും. തന്‍റെ ഭൂമി വിറ്റതിനെ തുടർന്ന് ലഭിച്ച പണമാണ് ഇതെന്ന് ആശ ഖാട്ടൂൺ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.