അമരാവതി : സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ലോക്ക്ഡൗൺ കാലാവധി നീട്ടി. ജൂൺ 20 വരെയാണ് അടച്ചുപൂട്ടല്‍ നീട്ടിയത്. രാവിലെ ആറ് മുതൽ 12 വരെയായിരുന്ന ഇളവ് രണ്ട് മണിവരെയാക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സർക്കാർ ഓഫിസുകള്‍ പ്രവർത്തിക്കും.
അതേസമയം ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. പുതുതായി രാജ്യത്ത് 1,00,636 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 61 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ത്യയിൽ 24 മണിക്കൂറിൽ 2427 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
READ MORE: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 1,00,636 പേർക്ക് കൊവിഡ്
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,49,186 ആയി. 14,01,609 സജീവ കേസുകളാണുള്ളത്. കുറച്ചുനാളുകളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകൾ മൂന്ന് ലക്ഷത്തില്‍ താഴെയാണ്.