ETV Bharat / bharat

No confidence motion| എങ്ങനെയാണ് ലോക്‌സഭയില്‍ ഒരു അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്ക് വരിക, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടവ...

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വളരെ പ്രധാനപ്പെട്ടൊരു ജനാധിപത്യ പ്രക്രിയയാണ് അവിശ്വാസ പ്രമേയം

who is confident Vivek K Agnihotri IAS retired former secretary general Rajya Sabha Parliament of India  Explained No confidence motion debate Lok Sabha  all you need to know on no confidence motion  No confidence motion debate explained  narendra modi  manipur  indian parliament  loksabha  ലോക്‌സഭ  അവിശ്വാസ പ്രമേയം  ഇന്ത്യന്‍ പാര്‍ലമെന്‍റില്‍  ജനാധിപത്യ പ്രക്രിയ  മണിപ്പൂര്‍  manipur
Non confidence motion | എങ്ങനെയാണ് ലോക്‌സഭയില്‍ ഒരു അവിശ്വാസ പ്രമേയം ചര്‍ച്ചയക്ക് വരിക, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടവ...
author img

By

Published : Aug 8, 2023, 11:02 PM IST

Updated : Aug 9, 2023, 8:17 AM IST

ജനാധിപത്യത്തിന്‍റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വളരെ പ്രധാനപ്പെട്ടൊരു ജനാധിപത്യ പ്രക്രിയ നടക്കുകയാണ്. നിയമ നിര്‍മ്മാണം മാറ്റിവെച്ച് മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യ മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തിരിക്കുകയാണ് ലോക്‌സഭ. കണക്കുകള്‍ എതിരാണെങ്കിലും മണിപ്പൂര്‍ വിഷയം ജന ശ്രദ്ധയില്‍ കൊണ്ടു വരാനും പ്രധാനമന്ത്രിയെക്കൊണ്ടു തന്നെ മറുപടി പറയിക്കാനും സമ്മര്‍ദം ചെലുത്താന്‍ ഈ തന്ത്രപരമായ നീക്കത്തിലൂടെ കഴിയുമെന്നും ഇത് തങ്ങളുടെ വിജയമാണെന്നും പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം അവകാശപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചര്‍ച്ചയുടെ ഭാഗമാകാം ആകാതിരിക്കാം. പക്ഷേ സാങ്കേതികമായി ക്രമസമാധാനം ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ത്തന്നെ ഈ ചര്‍ച്ചയ്ക്ക് സ്വാഭാവികമായും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞേക്കും. അവിശ്വാസപ്രമേയത്തിന്‍റെ സാങ്കേതിക വശങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് മുന്‍ രാജ്യ സഭ സെക്രട്ടറി ജനറലായ വിവേക് അഗ്നിഹോത്രി.

എങ്ങനെയാണ് ലോക്‌സഭയില്‍ ഒരു അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്ക് വരിക: ഇന്നത്തെ സാഹചര്യം വച്ചു തന്നെ നമുക്ക് പരിശോധിക്കാം. കഴിഞ്ഞ മാസം 26ന് ലോക്‌സഭ സമ്മേളിച്ചപ്പോളാണ് സ്‌പീക്കര്‍ ഓം ബിര്‍ള അവിശ്വാസ പ്രമേയ നോട്ടിസ് ലഭിച്ചതായി അറിയിച്ചത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. "സര്‍ക്കാരില്‍ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു" എന്നായിരുന്നു പ്രമേയത്തിന്‍റെ ഉള്ളടക്കം. ചട്ട പ്രകാരം പ്രമേയം അവതരിപ്പിക്കുന്നതിന് സഭയുടെ അനുമതി തേടാന്‍ ഗൗരവ് ഗൊഗോയ്ക്ക് സ്‌പീക്കര്‍ നിര്‍ദേശം നല്‍കി.

പ്രമേയ അവതരണത്തിന് എങ്ങനെ അനുമതി ലഭിച്ചു: അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി തേടി ഗൗരവ് ഗൊഗോയ് സഭയില്‍ സംസാരിച്ച ശേഷം സ്‌പീക്കര്‍ പ്രമേയത്തിന് അവതരണ അനുമതി നല്‍കുന്നതിനെക്കുറിച്ച് അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞു. പ്രമേയത്തെ അനുകൂലിക്കുന്നവരോട് സീറ്റില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കാനാണ് സ്‌പീക്കര്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ മുന്‍ നിര നേതാക്കളായ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്‌ദുള്ള, ഡിഎംകെ നേതാവ് ടി ആര്‍ ബാലു, എന്‍സിപി നേതാവ് സുപ്രിയ സുലേ എന്നിവരടക്കമുള്ള എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ച് എഴുന്നേറ്റു.

അവിശ്വാസ പ്രമേയം അനുവദിക്കുന്നതിന് ആവശ്യമായ അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കണ്ടതോടെ സ്‌പീക്കര്‍ ഓം ബിര്‍ള പ്രമേയം അനുവദിക്കാമെന്ന് അറിയിക്കുന്നു. ഓഗസ്‌റ്റ് എട്ട് ഒമ്പത് തീയതികളില്‍ പ്രമേയം ചര്‍ച്ച ചെയ്യാമെന്നും സ്‌പീക്കര്‍ അറിയിക്കുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി പറയുമെന്നാണ് കരുതുന്നത്.

എന്താണ് അവിശ്വാസ പ്രമേയത്തിന്‍റെ പ്രാധാന്യം: നമ്മുടെ പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനമനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് ഭരണത്തില്‍ തുടരണമെങ്കില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പാര്‍ലമെന്‍റ് അംഗങ്ങളുള്‍ക്കൊള്ളുന്ന ലോക്‌സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭയോടും പാര്‍ലമെന്‍റിനോടും കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. പ്രധാനമന്ത്രി നിര്‍ദേശിക്കുന്നതനുസരിച്ചാണ് കേന്ദ്ര മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത്.

പ്രധാനമന്ത്രിയുടെ അനുമതി കൂടാതെ മന്ത്രിസഭയില്‍ നിന്ന് ഏതെങ്കിലും അംഗത്തെ ഒഴിവാക്കാനും ആവില്ല. ഏതെങ്കിലുമൊരു നയം ആലോചനാഘട്ടത്തിലിരിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാനോ വിയോജിപ്പ് പ്രകടമാക്കാനോ ഒക്കെ അവകാശമുണ്ട്. പക്ഷേ ഒരിക്കല്‍ ആ നയം അംഗീകരിച്ചു കഴിഞ്ഞാല്‍ അത് നടപ്പാക്കുന്നതിനും ആ നയത്തോടൊപ്പം നില്‍ക്കാനും എല്ലാ മന്ത്രിമാര്‍ക്കും ബാധ്യതയുണ്ട്. ഈ രീതിയിലാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നടപ്പാവുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ എഴുപത്തഞ്ചാം വകുപ്പ് അനുഛേദം മൂന്നിലാണ് മന്ത്രിസഭയ്‌ക്ക് ലോക്‌സഭയോടുള്ള വിധേയത്വത്തെക്കുറിച്ചും കൂട്ടുത്തരവാദിത്വത്തെക്കുറിച്ചും പറയുന്നത്. ലോക്‌സഭയ്ക്ക് മന്ത്രിസഭയിലുള്ള വിശ്വാസം നഷ്‌ടമായാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജി വെക്കുകയോ സഭ പിരിച്ചു വിടുകയോ വേണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ഇതിലേതു വേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഈ നടപടിക്രമങ്ങളുടെ ഭാഗമായി സഭയുടെ അഭിപ്രായമറിയാനും സര്‍ക്കാരിലുളള വിശ്വാസമളക്കാനും പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരാമെന്നും ചട്ടം പറയുന്നു.

എങ്ങനെ: ഭരണഘടന പ്രകാരവും ലോക്‌സഭ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഒരു അവിശ്വാസ പ്രമേയം കൊണ്ടു വരണമെങ്കില്‍ ചുരുങ്ങിയത് ഇനി പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കണമെന്ന് വ്യക്തമാക്കുന്നു. പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അംഗം രാവിലെ 10 മണിക്കു മുമ്പ് തന്നെ ലോക്‌സഭ സെക്രട്ടറി ജനറല്‍ മുമ്പാകെ പ്രമേയാവതരണത്തിനുള്ള അനുമതി നോട്ടീസ് നല്‍കണം. മാത്രവുമല്ല സ്‌പീക്കര്‍ നിര്‍ദേശിക്കുന്ന സമയത്ത് അതേ അംഗം പ്രമേയം അവതരിപ്പിക്കാനുള്ള സഭയുടെ അനുമതി തേടേണ്ടതാണ്.

പ്രമേയ അവതരണത്തിനുള്ള പിന്തുണ: പ്രമേയം ചട്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്‌പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്ന വിഷയത്തില്‍ സഭയിലുള്ള അംഗങ്ങളുടെ അഭിപ്രായം ആരായും. അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്നാണ് പിന്തുണ അറിയിക്കേണ്ടത്. അമ്പതില്‍ കുറയാത്ത അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ പ്രമേയത്തിന് അവതരണ അനുമതി നല്‍കുന്നതായി സ്‌പീക്കര്‍ അറിയിക്കും.

അവതരണ അനുമതി തേടിയ ദിവസം തൊട്ട് പത്തു ദിവസത്തിനകം പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് സഭ ചട്ടം. സഭയുടെ കാര്യ പരിപാടികള്‍ കൂടി പരിഗണിച്ച് സ്‌പീക്കറാകും പ്രമേയത്തിന്‍റെ സമയം നിശ്ചയിക്കുക. ചര്‍ച്ചയ്ക്ക് എത്ര സമയം അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്‌പീക്കര്‍ക്കാണ്.

നോട്ടീസ് നല്‍കിയ വിഷയത്തില്‍ നിന്ന് വിട്ടും ചര്‍ച്ചയാകാം: അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ ചര്‍ച്ച നോട്ടീസ് നല്‍കിയ വിഷയത്തില്‍ മാത്രം ഒതുങ്ങിയായിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പ്രമേയ അവതാരകന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഏതൊരു അംഗത്തിനും അവരാഗ്രഹിക്കുന്ന ഏത് വിഷയവും ഉന്നയിക്കാമെന്ന് സഭ ചട്ടം വ്യക്തമാക്കുന്നു.

സഭയില്‍ നേരത്തേ ഇതേ സമ്മേളന കാലയളവില്‍ പ്രത്യേക ചര്‍ച്ച നടന്ന വിഷയങ്ങളായാല്‍പ്പോലും ഇത്തരത്തില്‍ വീണ്ടും ഉന്നയിക്കുന്നതിന് തടസമില്ല. നേരത്തേ നടന്ന ചര്‍ച്ചയ്ക്കു ശേഷം സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് സംഭവിച്ച വീഴ്‌ചകളെന്തെങ്കിലുമുണ്ടെങ്കില്‍ അതും അംഗങ്ങള്‍ക്ക് ഉന്നയിക്കാം.

ചര്‍ച്ചക്കുള്ള മറുപടി: പ്രമേയത്തിന്‍മേല്‍ അംഗങ്ങള്‍ ചര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. പ്രമേയ അവതാരകന് മറുപടി ലഭിക്കാന്‍ അവകാശമുള്ളതു കൊണ്ട് തന്നെ ചര്‍ച്ച പൂര്‍ത്തിയാവുന്ന ദിവസമോ അതല്ലെങ്കില്‍ സ്‌പീക്കര്‍ നിശ്ചയിക്കുന്ന സമയത്തോ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും മറുപടി പറയാം. ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രമേയത്തില്‍ സഭയുടെ അഭിപ്രായമറിയാന്‍ സ്‌പീക്കര്‍ പ്രമേയം വോട്ടിനിടും.

നിലവില്‍ സഭയിലെ അംഗബലം: നിലവില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യമുന്നണിയായ ഇന്ത്യ സഖ്യത്തിന് ആകെ 142 എംപിമാരുടെ പിന്തുണയാണ് ലോക്‌സഭയിലുള്ളത്. ഭരണ പക്ഷമായ എന്‍ഡിഎയ്‌കാവട്ടെ അവരുടേതിനേക്കാള്‍ രണ്ട് ഇരട്ടി അംഗങ്ങളുടെ പിന്തുണയുണ്ട്. കൃത്യമായി പറഞ്ഞാല്‍ 334 അംഗങ്ങളുടെ പിന്തുണ.

കണക്കുകളില്‍ വിജയം എന്‍ഡിഎയ്ക്കാണെങ്കിലും മണിപ്പൂര്‍ വിഷയം ചര്‍ച്ചയാക്കുന്നതിലും ജനമനസാക്ഷിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിലും തങ്ങള്‍ക്ക് വിജയിക്കാനായെന്ന് ഇന്ത്യ മുന്നണി അവകാശപ്പെടുന്നുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ പ്രധാനമന്ത്രി എന്തു മറുപടി പറയുമെന്നോ എപ്പോള്‍ മറുപടി പറയുമെന്നോ പ്രവചിക്കനാവില്ല. എങ്കിലും ക്രമസമാധാന വിഷയമായതിനാല്‍ സ്വാഭാവികമായും ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ അവിശ്വാസ പ്രമേയം: ഏതെങ്കിലും പ്രത്യേക വിഷയത്തിലോ സംഭവത്തിലോ കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ തന്ത്രപരമായി ആഞ്ഞടിക്കാനുള്ള ആയുധമായി അവിശ്വാസ പ്രമേയം മുമ്പു കാലത്തും രാജ്യത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത് അറുപത് വര്‍ഷം മുമ്പാണ്. 1963ല്‍ അതും ഒരു ഓഗസ്‌റ്റ് മാസമായിരുന്നു. മൂന്നാം ലോക്‌സഭയില്‍ 1963 ഓഗസ്‌റ്റ് 19ന് ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരിനെതിരെ ആചാര്യ ജെ.ബി കൃപലാനിയാണ് ആദ്യത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നാല് ദിവസങ്ങളിലായി 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ 40 എംപിമാര്‍ പങ്കെടുത്തു.

നെഹ്റുവിന്‍റെ മറുപടി: ദീര്‍ഘ കാലം ഭരണത്തിലിരുന്നപ്പോഴും ഒറ്റ അവിശ്വാസ പ്രമേയം മാത്രം നേരിടേണ്ടി വന്ന പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്റു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനും തുടര്‍ന്നു വന്ന യുദ്ധ പരാജയത്തിനും ശേഷമാണ് ആചാര്യ ജെ.ബി കൃപലാനിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നെഹ്റുവിനെതിരെ അവിശ്വാസ പ്രമേയവുമായെത്തിയത്. "ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ താഴെയിറക്കി ഭരണം പിടിക്കുകയെന്ന ലക്ഷ്യമാണ് അവിശ്വാസ പ്രമേയത്തിനുള്ളത്. എന്നാല്‍ ഇവിടെ അതിനുള്ള സാധ്യതകളില്ല. അതു കൊണ്ടുതന്നെ പ്രമേയം അവാസ്‌തവമാണെങ്കില്‍പ്പോലും ഈ ചര്‍ച്ച പലതുകൊണ്ടും ഹൃദ്യമാണ്, ഗുണപരവുമാണ്. വ്യക്തിപരമായി ഞാന്‍ പ്രമേയത്തേയും ചര്‍ച്ചയേയും സ്വാഗതം ചെയ്യുന്നു. ഇതു പോലെയുള്ള പരീക്ഷണങ്ങള്‍ ഇടക്കിടെ നടത്തുന്നത് നല്ലതായിരിക്കും " എന്നാണ് ചര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി നെഹ്റു പ്രതികരിച്ചത്.

ഇതിനു മുമ്പ് വന്ന അവിശ്വാസ പ്രമേയങ്ങള്‍: 2018ലാണ് ഇതിനു മുമ്പ് ഏറ്റവുമൊടുവില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. അതടക്കം സ്വതന്ത്ര ഇന്ത്യയില്‍ 27 അവിശ്വാസ പ്രമേയങ്ങളാണ് സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇത്തവണ ഗൗരവ് ഗൊഗോയ് അവതരിപ്പിച്ചത് ഇരുപത്തിയെട്ടാമത്തെ അവിശ്വാസപ്രമേയമാണ്.

ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാരുകള്‍ക്കെതിരെയാണ് ഏറ്റവുമധികം അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ആകെ പതിനഞ്ചെണ്ണം. ലാല്‍ ബഹാദൂര്‍ ശാസ്‌ത്രിക്കും പി വി നരസിംഹറാവുവിനുമെതിരെ മൂന്നു വീതം അവിശ്വാസ പ്രമേയങ്ങള്‍ വന്നു. മൊറാര്‍ജി ദേശായിക്കെതിരേയും നരേന്ദ്ര മോദിക്കെതിരേയും രണ്ടു വീതം അവിശ്വാസപ്രമേയങ്ങള്‍ വന്നപ്പോള്‍ രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പേയ്, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ക്കെതിരെ ഓരോ അവിശ്വാസപ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

1979ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്കെതിരെ വൈ ബി ചവാന്‍ കൊണ്ടു വന്ന് അവിശ്വാസ പ്രമേയം മാത്രമാണ് വിജയിച്ചത്. അന്ന് പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് തന്നെ മൊറാര്‍ജി രാജി വെക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അവിശ്വാസ പ്രമേയം നേരിടുന്നത് ഇത് രണ്ടാം തവണയാണ്. 2014ല്‍ അധികാരമേറിയ മോദി സര്‍ക്കാരിനെതിരെ 2018 ജൂലൈ 20നാണ് ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

അന്ന് പ്രമേയം വോട്ടിനിട്ടപ്പോള്‍ കേവലം 1256 പേരുടെ പിന്തുണ മാത്രമാണ് പ്രതിപക്ഷത്തിന് കിട്ടിയത്. 325 എംപിമാര്‍ പ്രമോയത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തു. തുടര്‍ന്ന് 219ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തിയിരുന്നു.

അന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി മോദി 2023ല്‍ വീണ്ടും അവിശ്വാസ പ്രമേയവുമായി വന്ന് 2024ല്‍ എന്‍ഡിഎയുടെ വിജയം സുഗമമാക്കണമെന്ന് പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു. ആ പ്രവചനം ഫലിച്ചത് പോലെയായി പ്രതിപക്ഷത്തിന്‍റെ ഇപ്പോഴത്തെ അവിശ്വാസ പ്രമേയം.

Last Updated : Aug 9, 2023, 8:17 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.