ന്യുഡൽഹി: അടുത്ത രണ്ടു മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്തെ 60 ശതമാനം പേർക്കും കൊവിഡ് വാക്‌സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേരളം സുപ്രീം കോടതിയിൽ. കൊവിഡ് നിയന്ത്രണങ്ങൾക്ക് ബക്രിദ് പ്രമാണിച്ച് സംസ്ഥാനം അനുവദിച്ച ഇളവ് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
Also Read: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക്
നിലവിൽ കേരളത്തിലെ 48 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും 18 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്‌സിനും സംസ്ഥാനം നൽകി. അതേ സമയം ബക്രീദിന് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചതിനെ രൂക്ഷ ഭാഷയിലാണ് കോടതി വിമർശിച്ചത്. സംസ്ഥാന സർക്കാർ നിരത്തിയ ന്യായീകരണങ്ങൾ കോടതി അംഗീകരിച്ചില്ല.
എന്നാൽ ഹർജി താമസിച്ചെത്തിയതിനാൽ കോടതി സർക്കാർ ഉത്തരവ് റദ്ദാക്കിയില്ല. ഡൽഹി സ്വദേശി പികെഡി നമ്പ്യാരാണ് സംസ്ഥാന സർക്കാരിനെതിരെ ഹർജി നൽകിയത്. ജസ്റ്റിസുമാരായ ആർഎഫ് നരിമാൻ, ബിആർ ഗവായി എന്നിവടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.