ധരംശാല: അഭയാര്‍ഥികളായി തുടരുമ്പോഴും തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ആവേശത്തോടെ പങ്കെടുക്കുകയാണ് ടിബറ്റന്‍ സമൂഹം. ഹിമാചല്‍ പ്രദേശിലെ ധരംശാലയിലെ പോളിങ്ങ് കേന്ദ്രത്തില്‍, ഇന്ത്യയില്‍ കഴിയുന്ന നൂറ് കണക്കിന് ടിബറ്റന്‍ പൗരന്മാരും വോട്ട് ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വോട്ടെടുപ്പ്. ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിന്‍റെ "അഭയാര്‍ഥി സര്‍ക്കാരിനെ" തെരഞ്ഞെടുക്കാനാണ് അന്താരാഷ്ട്ര തലത്തില്‍ വോട്ടെടുപ്പ് നടന്നത്. ടിബറ്റ് പ്രസിഡന്‍റ്, 45 പാര്‍ലമെന്‍റ് അംഗങ്ങള്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പിലുടെ കണ്ടെത്തുക. മെയ് 14നാണ് ഫലപ്രഖ്യാപനം.
'അഭയാര്‍ഥി സര്‍ക്കാരിനായി' വോട്ട് ചെയ്ത് ടിബറ്റ് ജനത - ടിബറ്റ് സര്‍ക്കാര്‍
ചൈനീസ് നിയന്ത്രണത്തില്‍ തുടരവെയാണ് ടിബറ്റിന്‍റെ 'അഭയാര്‍ഥി' സര്‍ക്കാരിനായി വോട്ടെടുപ്പ് നടന്നത്.പ്രസിഡന്‍റ്, 45 പാര്‍ലമെന്‍റ് അംഗങ്ങള്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പിലുടെ കണ്ടെത്തുക.