ETV Bharat / bharat

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി - രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിങിനെ സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു.

Manmohan SIngh  condition of Mnamohan SIngh  AIIMS  Former Prime Minister  മന്‍മോഹന്‍ സിങ്  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്  രാഹുല്‍ ഗാന്ധി  എയിംസ്
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി
author img

By

Published : Oct 15, 2021, 8:11 PM IST

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി. എയിംസ് ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ സംഘമാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്നലേത്തേതിനെക്കാള്‍ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അറിയിച്ചു. സിങിന്‍റെ ആരോഗ്യം ഏറ്റവും വേഗത്തില്‍ തരിച്ച് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പ്രണവ് ഝാ അറിയിച്ചു.

Also Read: 'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്

പനിയെ തുടര്‍ന്ന് അദ്ദേഹത്തെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ ന്യൂറോവാര്‍ഡിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ഡോ. നിതീഷ് നായിക്കിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.