ETV Bharat / bharat

കര്‍ണാടക മുന്‍മന്ത്രി യോഗീശ്വരയുടെ ബന്ധു മരിച്ച നിലയില്‍; തലയ്‌ക്ക് ഗുരുതര പരിക്ക്, മൃതദേഹം കണ്ടെത്തിയത് കൊടുംകാട്ടില്‍ നിന്ന് - Karnataka News Updates

Murder Case In Karnataka: കര്‍ണാടകയില്‍ ബിജെപി നേതാവിന്‍റെ ബന്ധു മരിച്ച നിലയില്‍. മൃതദേഹം ഉള്‍വനത്തില്‍ കണ്ടെത്തി. തട്ടികൊണ്ടുപോയതെന്ന് കുടുംബം. മഹാദേവയ്യയെ കാണാതായത് ഡിസംബര്‍ 1ന്.

Mahadevaiah Died In Karnataka  Mahadeshwara Forest Range  Ex Minister CP Yogeeshwara  കര്‍ണാടക മുന്‍ മന്ത്രി സിപി യോഗീശ്വര  Murder Case In Karnataka  Murder Case  മഹാദേവ്വ കൊലക്കേസ്  Karnataka News Updates  Latest News In Karnataka
Mahadevaiah Died In Karnataka; Mahadeshwara Forest Range
author img

By PTI

Published : Dec 4, 2023, 7:24 PM IST

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ സിപി യോഗീശ്വരയുടെ ബന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യോഗീശ്വരയുടെ ഭാര്യ സഹോദരന്‍ മഹാദേവയ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാമരാജനഗര്‍ രാമപുരയിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത് (Former Karnataka Minister CP Yogeeshwara).

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ ഒന്നിന് മഹാദേവയ്യയെ ചന്നപട്ടണയില്‍ നിന്നും കാണാതായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകന്‍ പ്രശാന്ത് പിതാവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത് (Mahadevaiah Found Dead).

കേസില്‍ അന്വേഷണം നടത്താന്‍ ചാമരാജനഗര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം ഹനൂരില്‍ നിന്നും മഹാദേവയ്യയുടെ കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു (Mahadevaiah Murder Case). കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹനൂരിലും പരിസര പ്രദേശങ്ങളിലുമെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു (Channapatna in Chamarajanagara).

കാര്‍ കാണപ്പെട്ട സ്ഥലത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള കൊടും കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസിന് സ്ഥലത്ത് ഏതാനും അജ്ഞാതരുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് (Kidnap Case Karnataka).

also read: റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; ചരക്ക് ട്രെയിന്‍ തട്ടി 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.