ETV Bharat / bharat

'രാജ്യാതിർത്തിയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം', കോൺഗ്രസ് നേതാവ് നിനോംഗ് എറിംഗ് - ഇന്ത്യ ചൈന വാർത്തകൾ

പാസിഗട്ട് മുതൽ മുർകോങ്‌സെലെക് റെയിൽ ലൈൻ വിപുലീകരണ പദ്ധതി ഭൂമിയുടെ വില വളരെ ഉയർന്നതാണെന്ന കാരണത്താൽ സ്തംഭിച്ചു. ഇത് എത്രയും പെട്ടെന്ന് പുനഃരാരംഭിക്കണമെന്നും എറിംഗ് പറഞ്ഞു.

Take up rail network expansion projects in Arunachal: Ninong Ering Ex- Arunachal Pradesh MP rail network expansion projects in Arunachal Arunachal MP urges Goyal to ramp up rail network Ninong Ering China infra projects near Arunachal Ex- Arunachal MP flagged SOS China's aggressive infra projects China's projects near border areas Arunachal Pradesh അരുണാചൽ വാർത്തകൾ കോൺഗ്രസ് നേതാവ് നിനോംഗ് എറിംഗ് അതിർത്തി സംസ്ഥാനം ഇന്ത്യ ചൈന വാർത്തകൾ റെയിൽവേ വികസനം
'രാജ്യാതിർത്തിയിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം', കോൺഗ്രസ് നേതാവ് നിനോംഗ് എറിംഗ്
author img

By

Published : Jun 19, 2021, 8:55 PM IST

ഇറ്റാനഗർ: അതിർത്തി ജില്ലയിലെ റെയിൽ പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ ലോക്സഭാ എംപിയും അരുണാചൽ പ്രദേശിലെ പസിഗട്ട് നിയോജകമണ്ഡലത്തിലെ കോൺഗ്രസ് സിറ്റിംഗ് എം‌എൽ‌എയുമായ നിനോംഗ് എറിംഗ്. അരുണാചൽ പ്രദേശിൽ കേന്ദ്ര പ്രതിരോധ മന്ത്രി തന്ത്രപ്രധാനമായ ചില റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എറിംഗ് തന്‍റെ ആവശ്യം ഉന്നയിച്ചത്. ദേശീയ സുരക്ഷയുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിക്കുന്നതെന്നും എറിംഗ് പറഞ്ഞു.

അതിർത്തിയുടെ മറുവശത്ത് നടന്ന സമീപകാല വികസനത്തെക്കുറിച്ച് പരാമർശിച്ച എറിംഗ്, ടിബറ്റ് മേഖലയിലെ ലാസയ്ക്കും നിഞ്ചി മേഖലയ്ക്കും ഇടയിൽ അതിവേഗ ട്രെയിനിന്‍റെ ട്രയൽ റൺ ചൈന അടുത്തിടെ പൂർത്തിയാക്കിയതായി ചൂണ്ടിക്കാട്ടി. ട്യൂട്ടിംഗിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള നിയിഞ്ചി അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണം

"ചൈനയുടെ അടിസ്ഥാന വികസന പദ്ധതികൾക്കെതിരെ എനിക്ക് ഒന്നും പറയാനില്ല എന്നാൽ അതിവേഗ റെയിൽ‌വേ ലൈൻ സ്ഥാപിക്കുന്നത് തീർച്ചയായും നമ്മൾക്ക് ഒരു റെഡ് അലേർട്ടാണ്. ചൈന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമ്പോൾ നമ്മൾ സൗകര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കുന്നത് പോലും ഇല്ല,”അദ്ദേഹം പറഞ്ഞു.

Read more: ചൈനീസ് ചാരൻ പിടിയിലായിട്ട് 96 മണിക്കൂർ; പാസ്‌വേർഡ് തുറക്കാനാതെ അന്വേഷണ സംഘം

അന്താരാഷ്ട്ര അതിർത്തിയിലെ പാസിഗട്ട് മുതൽ മുർകോങ്‌സെലെക് റെയിൽ ലൈൻ വിപുലീകരണ പദ്ധതി ഭൂമിയുടെ വില വളരെ ഉയർന്നതാണെന്ന കാരണത്താൽ സ്തംഭിച്ചു. അടിസ്ഥാന സൗകര്യമ വികസിപ്പിക്കുന്നതിനും അതിർത്തിയിലേക്ക് സൈനികരെ നീക്കുന്നതിനുമായി ചൈന ഇത്രയും വലിയ തുക ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഭൂമിയുടെ വില ഉയർന്നതുകൊണ്ട് 35 കിലോമീറ്റർ റെയിൽ പാത പദ്ധതി നമ്മുടെ സർക്കാർ ഉപേക്ഷിക്കുന്നത് ന്യായമാണോ"? എറിംഗ് ചോദിച്ചു.

കേന്ദ്രത്തിന് കത്തയച്ചു

"കേന്ദ്ര സർക്കാരിന് ഈ വിഷയങ്ങൾ ഉന്നയിച്ച് താൻ കത്തയച്ചിട്ടുണ്ട്. അതിർത്തിയുടെ മറുവശത്തെ വികസനത്തിന്‍റെ നിശബ്ദ കാഴ്ചക്കാരായിരിക്കുമോ അല്ലെങ്കിൽ അതിർത്തി പ്രദേശങ്ങളിൽ റെയിൽ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയുന്നതിനാണ് കത്ത് അയച്ചത്”എറിംഗ് കൂട്ടിച്ചേർത്തു.

അസം-അരുണാചൽ പ്രദേശ് അതിർത്തിയിൽ നടന്ന പരിപാടിയിൽ 20 കിലോമീറ്റർ നീളമുള്ള കിമിൻ-പോട്ടിൻ റോഡ് രാജ്യത്തിന് സമർപ്പിച്ചതടക്കമുള്ള റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് നന്ദി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.