ന്യൂഡൽഹി: 'എല്ലാം അവസാനിച്ചു! ഇരുപത് വർഷമായി കെട്ടിപ്പടുത്തെടുത്ത എല്ലാം അവസിനിച്ചിരിക്കുന്നു. ഇപ്പോൾ അവിടം ശൂന്യമാണ്'. കാബൂളിൽ നിന്നും ഇന്ത്യൻ വ്യോമസേന രക്ഷിച്ച അഫ്‌ഗാൻ പാർലമെന്‍റ് അഗം നരേന്ദർ സിംഗ് ഖൽസയുടെ വാക്കുകളാണിത്. ഇന്ത്യൻ വ്യോമസേനയുടെ ഐഎഎഫിന്‍റെ സി -17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ താവളത്തിൽ വന്നിറങ്ങിയ 168 അഫ്‌ഗാനിൽ നിന്നുള്ള യാത്രക്കാരിൽ ഒരാളായിരുന്നു നരേന്ദർ സിംഗ് ഖൽസ. നിറകണ്ണുകളോടെ മാധ്യമങ്ങളോട് സംസാരിച്ച ഖൽസ അഫ്‌ഗാൻ എന്ന രാജ്യത്തിന്‍റെ ഭാവിയെക്കഉറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു.
-
#WATCH | Afghanistan's MP Narender Singh Khalsa breaks down as he reaches India from Kabul.
— ANI (@ANI) August 22, 2021 " class="align-text-top noRightClick twitterSection" data="
"I feel like crying...Everything that was built in the last 20 years is now finished. It's zero now," he says. pic.twitter.com/R4Cti5MCMv
">#WATCH | Afghanistan's MP Narender Singh Khalsa breaks down as he reaches India from Kabul.
— ANI (@ANI) August 22, 2021
"I feel like crying...Everything that was built in the last 20 years is now finished. It's zero now," he says. pic.twitter.com/R4Cti5MCMv#WATCH | Afghanistan's MP Narender Singh Khalsa breaks down as he reaches India from Kabul.
— ANI (@ANI) August 22, 2021
"I feel like crying...Everything that was built in the last 20 years is now finished. It's zero now," he says. pic.twitter.com/R4Cti5MCMv
അഅഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ സാധാരണ ജനങ്ങളെ കൂടാതെ എംപിമാർ സെനറ്റർമാർ ഉൾപ്പെടെയുള്ളവരെ വേട്ടയാടുകയാണെന്ന് ഖൽസ പറഞ്ഞു. ഇവരുടെയൊക്കെ വീടുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകളാണ് താലിബാൻ നടത്തുന്നത്. തെരച്ചിലിൽ വാഹനങ്ങൾ ഉൾപ്പെടെ ഭീകരർ പിടിച്ചെടുക്കുകയാണ്, ഖൽസ പറഞ്ഞു.
അതേസമയം താനുൾപ്പെട്ട സംഘത്തെ അഫ്‌ഗാനിസ്ഥാനിൽ നിന്നും സുരക്ഷിതമായി ഇന്ത്യൽ എത്തിച്ചതിന് ഖൽസ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മോദിക്ക് നന്ദി അറിയിച്ചുള്ള വീഡിയോ സന്ദേശം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഐഎഎഫിന്‍റെ സി -17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തിൽ എത്തിയ 168 യാത്രക്കാരിൽ അഫ്‌ഗാൻ സിഖ് വിഭാക്കരനായ ഖൽസ ഉൾപ്പെടെ 23 സിഖ് ഹിന്ദു വിഭാഗക്കാരും ഉണ്ടായിരുന്നു.
Also read: അഫ്‌ഗാൻ രക്ഷാദൗത്യം: 330 ഇന്ത്യക്കാരെ ഇതുവരെ തിരികെയെത്തിച്ചു