ETV Bharat / bharat

കരാർ തൂപ്പു ജോലിയില്‍ നിന്ന് മോചനം: രജനി ഇനി പ്രാണി പഠന ശാസ്ത്രജ്ഞ, തുണയായത് ഇടിവി ഭാരത് വാർത്ത - തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ പരകല

മന്ത്രിയുടെ ഓഫീസിലെത്തിയാണ് രജനി നിയമന ഉത്തരവ് കൈപ്പറ്റിയത്. " ഇന്നത്തെ തിരക്കുള്ള ദിവസം എന്‍റെ ഏറ്റവും മഹത്തരമായ നിമിഷമാണ് ഇതെന്നാണ് രജനിക്ക് ഉത്തരവ് നല്‍കിയ ശേഷം മന്ത്രി കെടി രാമറാവു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രജനിക്ക് ജോലിയില്‍ എല്ലാ ഭാവുകങ്ങളും മന്ത്രി വാഗ്‌ദാനം ചെയ്തു.

etv-bharat-impact-ghmc-sweeper-bags-job-of-assistant-entomologist
കരാർ തൂപ്പു ജോലിയില്‍ നിന്ന് മോചനം: രജനി ഇനി പ്രാണി പഠന ശാസ്ത്രജ്ഞ, തുണയായത് ഇടിവി ഭാരത് വാർത്ത
author img

By

Published : Sep 21, 2021, 3:32 PM IST

ഹൈദരാബാദ്; ഓർഗാനിക് കെമിസ്ട്രിയില്‍ എംഎസ്‌സി. പക്ഷേ ചെയ്യുന്നത് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷനില്‍ (ജിഎച്ച്എംസി) താല്‍ക്കാലിക തൂപ്പ് ജോലി. രജനിയുടെ ജീവിത കഥ ഇടിവി ഭാരത് വാർത്ത ശ്രദ്ധയില്‍ പെട്ട മന്ത്രി കെടി രാമറാവു വിഷയത്തില്‍ ഇടപെട്ടു. രജനിക്ക് ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷനില്‍ പ്രാണി പഠന ശാസ്ത്രജ്ഞ (അസിസ്റ്റന്‍റ് എന്‍റമോളജിസ്റ്റ്) തസ്തികയില്‍ നിയമനം നല്‍കി.

etv-bharat-impact-ghmc-sweeper-bags-job-of-assistant-entomologist
കരാർ തൂപ്പു ജോലിയില്‍ നിന്ന് മോചനം: രജനി ഇനി പ്രാണി പഠന ശാസ്ത്രജ്ഞ, തുണയായത് ഇടിവി ഭാരത് വാർത്ത

മന്ത്രിയുടെ ഓഫീസിലെത്തിയാണ് രജനി നിയമന ഉത്തരവ് കൈപ്പറ്റിയത്. " ഇന്നത്തെ തിരക്കുള്ള ദിവസം എന്‍റെ ഏറ്റവും മഹത്തരമായ നിമിഷമാണ് ഇതെന്നാണ് രജനിക്ക് ഉത്തരവ് നല്‍കിയ ശേഷം മന്ത്രി കെടി രാമറാവു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രജനിക്ക് ജോലിയില്‍ എല്ലാ ഭാവുകങ്ങളും മന്ത്രി വാഗ്‌ദാനം ചെയ്തു.

ഫസ്‌റ്റ് ക്ലാസോടെ പിജി, പക്ഷേ തൂപ്പു ജോലി

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ പരകലയിലാണ് രജനി ജനിച്ചത്. രക്ഷിതാക്കൾ കർഷകരായിരുന്നു. അവർക്ക് കഴിയാവുന്ന തരത്തില്‍ രജനിക്ക് വിദ്യാഭ്യാസം നല്‍കി. 2013ല്‍ ഫസ്‌റ്റ് ക്ലാസോടെ രജനി ഓർഗാനിക് കെമിസ്ട്രിയില്‍ എംഎസ്‌സി പാസായി.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിക്ക് യോഗ്യതയും ലഭിച്ചു. അതിനിടെ ഒരു അഭിഭാഷകന് രജനിയെ അവളുടെ രക്ഷിതാക്കൾ വിവാഹം ചെയ്തു കൊടുത്തു. അവർക്ക് രണ്ട് കുട്ടികളുണ്ടായി.

വിവാഹ ശേഷം സർക്കാർ ജോലികൾക്കായി രജനി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ലഭിച്ചില്ല. അതിനിടെയാണ് ഭർത്താവിന് ധമനികൾക്ക് ക്ഷതമേല്‍ക്കുന്ന ഗുരുതരമായ ഹൃദയ രോഗം ബാധിച്ചത്. അതോടെ അദ്ദേഹത്തിന്‍റെ ജോലി നഷ്ടമായി.

കുടുംബത്തിന്‍റെ ഉത്തരവാദിത്തം മുഴുവൻ രജനിയുടെ മാത്രം ചുമലിലായി. അങ്ങനെയാണ് മാസം 10000 രൂപയ്ക്ക് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷനില്‍ (ജിഎച്ച്എംസി) താല്‍ക്കാലിക തൂപ്പ് ജോലിക്ക് രജനി ചേരുന്നത്. ഈ വിവരങ്ങൾ അടങ്ങിയ വാർത്ത ഇടിവി ഭാരത് പുറത്തുവിട്ടതോടെ നിരവധി ആളുകൾ രജനിയെ സഹായിക്കാൻ രംഗത്ത് എത്തിയിരുന്നു.

വാർത്ത ശ്രദ്ധയില്‍ പെട്ട തെലങ്കാന മുനിസിപ്പല്‍ അഡ്‌മിനിസ്ട്രേഷൻ, നഗര വികസന മന്ത്രി കെടി രാമറാവു രജനിക്ക് ജോലി നല്‍കാൻ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. നിയമന ഉത്തരവ് കൈപ്പറ്റിയ രജനി മന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.