മുംബൈ: വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ സെന്‍സെക്‌സ് സൂചിക 138.57 പോയിന്‍റ് (0.23 ശതമാനം) വര്‍ധിച്ച് 61,4447.48പോയിന്‍റിലെത്തി.മറ്റൊരു പ്രധാനപ്പെട്ട സൂചികയായ നിഫ്‌റ്റി 35.50(0.19 ശതമാനം) വര്‍ധിച്ച് 18,343.60പോയിന്‍റിലെത്തി.
സെന്‍സെക്‌സിലെ പ്രധാന കമ്പനികളായ ഐ.ടി.സി,ടെക് മഹീന്ദ്ര,ബജാജ് ഫിന്‍ സര്‍വ് എന്നിവയുടെ ഓഹരികള്‍ക്കുണ്ടായ നേട്ടമാണ് സെന്‍സെക്‌സിനെ ഉയര്‍ത്തിയത്.
സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സണ്‍ഫാര്‍മയാണ്. 1.49 ശതമാനം വര്‍ധനവാണ് സണ്‍ഫാര്‍മയുടെ ഓഹരികള്‍ക്കുണ്ടായത്. ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. അതെസമയം അള്‍ട്രാടെക് സിമന്‍റ്,മാരുതി, ടാറ്റസ്‌റ്റീല്‍, ഏഷ്യന്‍ പെയിന്‍റ്‌സ്, എച്ച്‌ഡിഎഫ്‌സി എന്നിവയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത്.
ഏഷ്യയില്‍ ഷാങ്കായി, ഹോങ്കോങ്, ടോക്കിയോ എന്നീ ഓഹരി വിപണികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിയൂള്‍ ഓഹരി വിപണി ഇടിഞ്ഞു. അമേരിക്കയിലെ ഓഹരി വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. അതേസമയം പ്രധാനപ്പെട്ട അന്താരാഷ്ട്ര എണ്ണ നിലവാരമായ ബ്രന്‍റ് ക്രൂഡ് ഓയില്‍ 1.20 ശതമാനം വര്‍ധിച്ച് ബാരലിന് 87.52 യു.എസ് ഡോളറായി.
വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ അറ്റവില്‍പ്പനക്കാരായി. ഇന്നലെ അവര്‍ 855.47 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ALSO READ:കേരള ബാങ്ക് സിഇഒ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു