ETV Bharat / bharat

മഹാദേവ് ആപ്പ് അഴിമതി അന്വേഷിക്കാൻ ഇഒഡബ്ല്യു; 32 പേര്‍ക്കെതിരെ കേസ് - Khiladi Betting App

Mahadev app scam: മഹാദേവ് ബെറ്റിങ്‌ ആപ്പിന്‍റെ പ്രൊമോട്ടർ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ, ശുഭ് സോണി എന്നിവരുൾപ്പെടെ 32 പേർക്കെതിരെ മുംബൈ പൊലീസ് ചൊവ്വാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌തു

EOW to investigate Mahadev app scam  Mahadev app scam  മഹാദേവ് ആപ്പ് അഴിമതി  അഴിമതി അന്വേഷിക്കാൻ ഇഒഡബ്ല്യു  EOW to probe corruption  Economic Offence Wing  Enforcement Directorate  Mahadev Betting App  Khiladi Betting App  തട്ടിപ്പ്‌
EOW to investigate Mahadev app scam
author img

By ETV Bharat Kerala Team

Published : Nov 10, 2023, 8:46 AM IST

മുംബൈ : മഹാദേവ് ആപ്പ് കേസ് ഇനി സാമ്പത്തിക കുറ്റകൃത്യ വിഭാഗം (Economic Offence Wing-EOW) അന്വേഷിക്കും. മഹാദേവ് ബെറ്റിങ്‌ ആപ്പിന്‍റെ (Mahadev Betting App) പ്രൊമോട്ടർ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ, ശുഭ് സോണി എന്നിവരുൾപ്പെടെ 32 പേർക്കെതിരെ മുംബൈ പൊലീസ് ചൊവ്വാഴ്‌ച മാട്ടുംഗ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു (EOW to investigate Mahadev app scam).

2019 മുതൽ ഇതുവരെ ഏകദേശം 15,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതിക്കാരനായ മാട്ടുംഗയിലെ സാമൂഹിക പ്രവർത്തകന്‍ പ്രകാശ് ബങ്കാർ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. മഹാദേവ് ആപ്പ് ആളുകൾക്കിടയിൽ പ്രചാരം നേടുകയും സെലിബ്രിറ്റികൾ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. വലിയ തുകയായതിനാൽ ഈ കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കീഴിൽ വരുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രശാന്ത് കദം ഇടിവി ഭാരതിനോട്‌ പറഞ്ഞു.

വഞ്ചന, ചൂതാട്ട നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് മാതുംഗ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്‌ടർ ദീപക് ചവാൻ അറിയിച്ചു. ഈ കേസിൽ ആരെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖിലാഡി എന്ന പേരിൽ ബെറ്റിങ്‌ ആപ്പ് (Khiladi Betting App) നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രകാശ് ബങ്കർ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി മാതുംഗ പൊലീസിനോട് ഉത്തരവിട്ടു. ഖിലാഡി ബെറ്റിങ്‌ ആപ്പ് ഉപയോഗിച്ച് പ്രതികൾ സർക്കാരിനെ വഞ്ചിച്ചതായി ബങ്കാർ അവകാശപ്പെട്ടു. പ്രതികൾ ഖിലാഡി ആപ്പ് ഉപയോഗിച്ച് ചൂതാട്ടവും മറ്റ് ഗെയിമുകളും കളിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ചു.

സൗരഭ് ചന്ദ്രകറിനും രവി ഉപ്പലിനുമെതിരെ നേരത്തെ വിവിധ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനും ഇഡി കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സെലിബ്രിറ്റികളെക്കുറിച്ചും ഇഡി അന്വേഷണം നടത്തുന്നുണ്ട്.

പഞ്ചാബിൽ നിന്നുള്ള രോഹിത് കുമാർ മുർഗൈ, ദുബായിൽ നിന്നുള്ള കുമാർ രതി, ഛത്തീസ്‌ഗഡിൽ നിന്നുള്ള ശുഭം സോണി, ഛത്തീസ്‌ഗഡിൽ നിന്നുള്ള അതുൽ അഗർവാൾ, പശ്ചിമ ബംഗാളിൽ നിന്നുള്ള വികാസ് ചപാരിയ, മുംബൈയിൽ നിന്നുള്ള അമിത്, ദുബായിൽ നിന്നുള്ള ലാലാ രതി, ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഷേക് രതി, ഖഞ്ചം തക്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

കേസില്‍ അമിത് ജൻഡാൽ ജെയിൻ തുടങ്ങി നിരവധി പേർ ഒളിവിലാണ്. മുംബൈ, റായ്‌പൂർ, കൊൽക്കത്ത എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 39 സ്ഥലങ്ങളിൽ ഇഡി റെയ്‌ഡ്‌ നടത്തി, തുടർന്ന് 2,000 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു. അതിൽ നാനൂറ്റി പതിനേഴു കോടിയും പിടിച്ചെടുത്തു.

ഛത്തീസ്‌ഗഡിന്‌ പുറമെ മറ്റ് സംസ്ഥാനങ്ങളിലും തട്ടിപ്പ്‌ നടന്നതായി കണക്കാക്കപ്പെടുന്നുണ്ട്‌. വഞ്ചനാക്കേസിൽ പ്രതിയായ മുൻ മന്ത്രി സുരേഷ് പരുലേക്കറെയും ഭാര്യയേയും മകനെയും തേടി മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ സംഘം ഗോവയിലെത്തി. കഴിഞ്ഞയാഴ്‌ച മുംബൈയിലെ കോടതി മന്ത്രിയുടെയും മകന്‍റെയും മുൻകൂർ ജാമ്യം തള്ളിയിരുന്നു.

ഗോവയിൽ നിന്ന് 39 കാരനായ പ്രേംചന്ദ് ഗവാസിൽ നിന്ന് 14.9 കോടി രൂപ കബളിപ്പിച്ചതിന് ഗോവ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ റെയിസ് മാഗോസ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിനും അതിന്‍റെ മൂന്ന് ഡയറക്‌ടർമാരായ സുരേഷ് പരുലേക്കർ, പ്രസാദ് പരുലേക്കർ, മണ്ട സുരേഷ് പരുലേക്കർ എന്നിവർക്കെതിരെയും ജൂണിൽ ഇഒഡബ്ല്യു വഞ്ചനയ്ക്ക് കേസെടുത്തിരുന്നു.

ALSO READ: കരുവന്നൂർ തട്ടിപ്പ്‌; എംഎം വർഗീസിന് ഇഡി നോട്ടിസ്, നടപടി ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.