ETV Bharat / bharat

സ്വന്തമായി 20 കോളജുകള്‍, സമ്പാദ്യം കോടികള്‍: പ്രൈമറി സ്കൂള്‍ അധ്യാപകന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് - EOW raid MP teacher house

മധ്യപ്രദേശ് പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അധ്യാപകനായ പ്രശാന്ത് പർമറിന്‍റെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയത്

Primary teacher turned out to be the owner of 20 colleges in MP  1000 times more assets than income found in EOW raid  ഗ്വാളിയോറില്‍ സര്‍ക്കാര്‍ അധ്യാപകന് വരവിനേക്കാള്‍ ആയിരം മടങ്ങ് സമ്പാദ്യം  മധ്യപ്രദേശില്‍ സര്‍ക്കാര്‍ അധ്യാപകന് സ്വന്തമായി 20 കോളജുകള്‍  മധ്യപ്രദേശില്‍ സര്‍ക്കാര്‍ അധ്യാപകന്‍റെ സ്ഥാപനങ്ങളില്‍ റെയ്‌ഡ്  EOW raid MP teacher house  Primary teacher 1000 times more assets than income
സര്‍ക്കാര്‍ അധ്യാപകന് വരവിനേക്കാള്‍ ആയിരം മടങ്ങ് സമ്പാദ്യം; സ്വന്തമായി 20 കോളജുകള്‍, റെയ്‌ഡില്‍ കണ്ടെത്തിയത് ഇങ്ങനെ
author img

By

Published : Mar 26, 2022, 10:59 PM IST

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ അനധികൃത സ്വത്ത് സമ്പാദനത്തില്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്‌ഡ്. സംസ്ഥാന പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) അധ്യാപകനായ പ്രശാന്ത് പർമറിനെതിരായി തെളിവുകള്‍ ശേഖരിച്ചു. അധ്യാപകനെന്ന നിലയില്‍ ഇതുവരെ 25 മുതൽ 30 ലക്ഷം വരെ ശമ്പളം ലഭിച്ചെന്ന് രേഖകളിലുള്ള ഇയാള്‍ക്ക് സ്വന്തമായി 20 കോളജുകളാണുള്ളതെന്ന് കണ്ടെത്തി.

ഇയാളുടെ സമ്പാദ്യം രേഖകളിലുള്ളതിനേക്കാള്‍ 1000 മടങ്ങാണെന്ന് ഇ.ഒ.ഡബ്ല്യു സ്ഥിരീകരിച്ചു. ഘടിഗാവിലെ പ്രൈമറി സ്‌കൂള്‍ അസിസ്റ്റന്‍റാണ് പ്രശാന്ത് പർമര്‍. ഇ.ഒ.ഡബ്ല്യുവിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. നഴ്‌സിങ് കോളജുകളും വിവാഹ മണ്ഡപങ്ങളും സ്‌കൂളും ഇയാള്‍ക്കുണ്ട്. പ്രതിയുടെ വീട്ടിൽ നിന്ന് നിരവധി ചെക്ക്ബുക്കുകളും സ്വത്ത് രേഖകളും ലഭിച്ചെന്നും ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: വീഡിയോ: ആടിനെ ഞെരിച്ചുകൊന്ന് അകത്താക്കാന്‍ ശ്രമം; പെരുമ്പാമ്പിനെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാര്‍

ഗ്വാളിയോർ - ചമ്പൽ ഡിവിഷനിലെ വിവിധയിടങ്ങളിലാണ് ഡി.എഡ്, ബി.എഡ് കോഴ്‌സുകളുള്ള 20 കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രശാന്ത് താമസിക്കുന്ന ഗ്വാളിയോറിലെ സത്യം ടവർ, സത്യം കോർപറേറ്റ്, കോട്ടേശ്വരിലെയും നൂറാബാദിലെയും സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്. നടപടി പൂർത്തിയാകുമ്പോൾ മാത്രമേ മുഴുവൻ വസ്‌തുവകകളുടെയും മൂല്യം വിലയിരുത്താനാകുള്ളുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.