ETV Bharat / bharat

പത്മപ്രിയ ശ്രീനിവാസൻ കമൽ ഹാസന്‍റെ മക്കൾ നീതി മയ്യത്തിൽ - മക്കൾ നീതി മയ്യം

മധുരവായൽ നിയോജക മണ്ഡലത്തിൽ പത്മപ്രിയ ശ്രീനിവാസൻ മക്കൾ നീതി മയ്യത്തിന്‍റെ സ്ഥാനാർഥിയാകും. ഇരുപത്തിയഞ്ചുകാരിയായ പത്മപ്രിയ മക്കൾ നീതി മയ്യത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി കൂടിയാണ്.

Kamal Hassan's MNM  environmental activist padma priya srinivasan  പത്മപ്രിയ ശ്രീനിവാസൻ  മക്കൾ നീതി മയ്യം  പത്മപ്രിയ ശ്രീനിവാസൻ
പത്മപ്രിയ ശ്രീനിവാസൻ കമൽ ഹാസന്‍റെ മക്കൾ നീതി മയ്യത്തിൽ
author img

By

Published : Mar 11, 2021, 3:58 AM IST

ചെന്നൈ: പരിസ്ഥിതി പ്രവർത്തക പത്മപ്രിയ ശ്രീനിവാസൻ നടൻ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ ചേർന്നു. മധുരവായൽ നിയോജക മണ്ഡലത്തിൽ പത്മപ്രിയ ശ്രീനിവാസൻ മക്കൾ നീതി മയ്യത്തിന്‍റെ സ്ഥാനാർഥിയാകും. എഐഎഡിഎംകെയുടെ പി ബഞ്ചമിൻ ആയിരിക്കും തെരഞ്ഞെടുപ്പിൽ പത്മപ്രിയ ശ്രീനിവാസന്‍റെ മുഖ്യ എതിരാളി.

ചെറുപ്പക്കാരി എന്ന നിലയിൽ എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടെന്നും അതിനൊരു അവസരമാണ് ഇപ്പോൾ മക്കൾ നീതി മയ്യം നൽകിയതെന്നും പത്മപ്രിയ പറഞ്ഞു. ഞാൻ എപിജെ അബ്‌ദുൾ കലാമിന്‍റെ ആരാധികയാണ്. അതുകൊണ്ട് തന്നെ മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നു. പത്മപ്രയ കൂട്ടിച്ചേർത്തു. ഇരുപത്തിയഞ്ചുകാരിയായ പത്മപ്രിയ മക്കൾ നീതി മയ്യത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി കൂടിയാണ്. 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിൽ 154 സീറ്റുകളിലാണ് മക്കൾ നീതി മയ്യം നേരിട്ട് മത്സരിക്കുന്നത്. ബാക്കി സീറ്റുകൾ സഖ്യകക്ഷികൾക്കാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.