ETV Bharat / bharat

Sabarimala airport | ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം : ടിഒആറിനായി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശുപാര്‍ശ - Environment Ministry

കോട്ടയം ജില്ലയില്‍ നടപ്പാക്കാനൊരുങ്ങുന്ന ശബരിമല വിമാനത്താവളത്തിനായി ടിഒആറിനായി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശുപാര്‍ശ. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ യോഗത്തിലാണ് തീരുമാനം

Environment Ministry panel okays Sabarimala airport TOR  ഡല്‍ഹി  ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം  ടിഒആറിനായി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശുപാര്‍ശ  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം ജില്ല പുതിയ വാര്‍ത്തകള്‍  ശബരിമല  ശബരിമല വാര്‍ത്തകള്‍  ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം  kerala news updates  latest news in kerala  Sabarimala airport TOR  Environment Ministry
ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം
author img

By

Published : Jun 20, 2023, 12:58 PM IST

Updated : Jun 20, 2023, 5:40 PM IST

തിരുവനന്തപുരം : ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ടേംസ് ഓഫ് റഫറൻസിനായി (ടിഒആര്‍) കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശുപാര്‍ശ. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ ശുപാര്‍ശ. ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖയും ഘടനയും ആസൂത്രണം ചെയ്യുന്നതിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപറേഷൻ (കെഎസ്‌ഐഡിസി) ലിമിറ്റഡിന് ഇത് ഏറെ സഹായകരമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ടേക്ക് ഓഫിനൊരുങ്ങി ശബരിമല വിമാനത്താവളം : ശബരിമല വിമാനത്താവളത്തിനുള്ള കേന്ദ്ര അനുമതി ലഭിച്ചതോടെ ഉടന്‍ തന്നെ വിമാനം പറന്നുയരുമെന്ന പ്രതീക്ഷയിലാണ് കോട്ടയം ജില്ലക്കാര്‍. കോട്ടയം ജില്ലയിലെ എരുമേലിയില്‍ ഏകദേശം 2570 ഏക്കറോളം വരുന്ന എസ്‌റ്റേറ്റിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെ നിരവധി വിവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നുവെങ്കിലും ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം ആരംഭിക്കുന്നതിന് കേന്ദ്ര അനുമതി ലഭിച്ചതോടെ ടേക്ക് ഓഫ് ആവുകയാണ് ജനങ്ങളുടെ പ്രതീക്ഷയും.

ഇത് ജില്ലയില്‍ നിന്നൊരു വിമാനത്താവളം എന്നതിന് അപ്പുറം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം കൂടിയാണ്. ആരംഭ ഘട്ടത്തില്‍ 600 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്ക് വിമാന സര്‍വീസ് ഏറെ ഗുണകരമാകും.

കൂടാതെ പത്തംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്ക് വിമാനത്താവളം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. വിമാനത്താവളത്തിന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചത്. പല ഘട്ടങ്ങളിലായുള്ള വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷമാണ് പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചത്.

പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ എണ്ണം അഞ്ചാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതിന്‍റെ സന്തോഷം പങ്കിട്ടിരുന്നു. "great news for spiritual tourism" എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

സാമൂഹിക ആഘാത പഠനത്തില്‍ ആശങ്ക : ഇക്കഴിഞ്ഞ മെയ്‌ മാസത്തിലാണ് പദ്ധതിക്കായി നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. ചെറുവള്ളി എസ്‌റ്റേറ്റിലെ ലയങ്ങളില്‍ കഴിയുന്ന കുടുംബങ്ങള്‍ അടക്കം 579 കുടുംബങ്ങളെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. മാത്രമല്ല പദ്ധതിയുടെ ഭാഗമായി 474 വീടുകള്‍ പൂര്‍ണമായും പൊളിച്ച് നീക്കപ്പെടുകയും ചെയ്യും.

ജില്ല ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവന മാര്‍ഗമായ റബര്‍ ഉള്‍പ്പടെ മൂന്ന് ലക്ഷത്തിലധികം മരങ്ങള്‍ മുറിച്ച് നീക്കേണ്ടതായി വരും. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് പ്രാദേശിക സമൂഹങ്ങളുടെ സ്വത്തവകാശം നഷ്‌ടപ്പെടാൻ ഇടയാക്കുമെന്ന് പഠനം പറയുന്നു. ഇത് കാര്യമായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പദ്ധതി കാരണം വീടും സ്ഥലവും പോകുന്നവര്‍ക്ക് നഷ്‌ട പരിഹാരം നല്‍കി മുന്നോട്ടുപോകാനാണ് സര്‍ക്കാറിന്‍റെ നീക്കം.

വിമാനത്താവളത്തിനായി ആകെ 1,039.8 ഹെക്‌ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി ചെറുവള്ളി എസ്‌റ്റേറ്റില്‍ നിന്ന് 916.27 ഹെക്‌ടറും സ്വകാര്യ വ്യക്തികളില്‍ നിന്ന് 123.53 ഹെക്‌ടറുമാണ് വേണ്ടത്.

Last Updated : Jun 20, 2023, 5:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.