ന്യൂഡൽഹി: രാജ്യത്ത് ആവശ്യമായ ഭക്ഷ്യധാന്യ സംഭരണം ഉണ്ടെന്ന് കേന്ദ്രസർക്കാർ. അരി, ഗോതമ്പ്, ആട്ട എന്നിവയുടെ വില നിയന്ത്രണത്തിലാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ അവശ്യസാധനങ്ങളുടെ വില പതിവായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമുള്ള ഘട്ടങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറഞ്ഞു.
ഉത്സവകാലമായത് കൊണ്ട് സാമ്പത്തികമായി പുറകിൽ നിൽക്കുന്നവർ ബുദ്ധിമുട്ട് നേരിടാതിരിക്കാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന മൂന്ന് മാസത്തേക്ക് (2022 ഡിസംബർ) കൂടി നീട്ടി. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളിൽ വിലക്കയറ്റം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും കേന്ദ്രസർക്കാർ അറിയിച്ചു.