ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള സമതന്‍ ബിജ്ബെഹാരയിൽ സുരക്ഷാസേനയും തീവ്രവാദികളുമായി വീണ്ടും ഏറ്റുമുട്ടൽ. സമതന്‍ പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന് സുരക്ഷാസേനക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തിരച്ചിലിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഈ പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കൂടുതൽ വായിക്കാന്‍: സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ വധിച്ചു