ജമ്മു: ഷോപിയാനിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. ജില്ലയിലെ ഗണപോര പ്രദേശത്ത് വെള്ളിയാഴ്‌ചയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു. തീവ്രവാദ സംഘടനയായ ജയ്‌ഷെ-ഇ-മുഹമ്മദിന്‍റെ (ജെഎം) ഏഴ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ ആറ് യുവാക്കളെ തീവ്രവാദ സംഘടനയിൽ ചേരുന്നത് തടയുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെയാണ് ഇത്.
അവന്തിപോറ പൊലീസും കരസേനയും സിആർപിഎഫും ചേർന്ന് നടത്തിയ ഒന്നിലധികം റെയ്‌ഡുകളിൽ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രേരിതരായ ആറ് യുവാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള കമാൻഡർമാരാണ് തീവ്രവാദത്തിൽ ചേരാൻ അവരെ പ്രേരിപ്പിച്ചതെന്നും അവന്തിപോറ, ട്രാൽ പ്രദേശങ്ങളിൽ തങ്ങളുടെ ഗ്രൗണ്ട് കേഡറുമായി ബന്ധം സ്ഥാപിക്കാൻ ആവശ്യപ്പെട്ടതായും പൊലീസ് വക്താവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
Also Read: അരുൺ കുമാർ മേത്ത ജമ്മു കശ്മീരിലെ പുതിയ ചീഫ് സെക്രട്ടറി