ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന്‍റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രമുഖ നേതാക്കാൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂഭേന്ദ്ര പട്ടേൽ തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
'പ്രധാനമന്ത്രിയുടെ മാതാവിന്‍റെ വിയോഗത്തിൽ അതിയായ ദുഖമുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്തും അധ്യാപികയുമാണ് അമ്മ. അമ്മയെ നഷ്‌ടപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്' എന്നാണ് അമിത് ഷാ ട്വീറ്റിൽ കുറിച്ചത്. 'പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അമ്മ ഹീരാ ബായുടെ വിയോഗത്തിൽ ദുഃഖമുണ്ട്. അമ്മയുടെ മരണം ഒരാളുടെ ജീവിതത്തിലെ നികത്താൻ കഴിയാത്ത വിടവാണ്. പ്രധാനമന്ത്രിക്കും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുന്നു' എന്നാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ട്വീറ്റ് ചെയ്‌തത്.
-
प्रधानमंत्री @narendramodi जी की पूज्य माताजी हीरा बा के स्वर्गवास की सूचना अत्यंत दुःखद है। माँ एक व्यक्ति के जीवन की पहली मित्र और गुरु होती है जिसे खोने का दुःख निःसंदेह संसार का सबसे बड़ा दुःख है।
— Amit Shah (@AmitShah) December 30, 2022 " class="align-text-top noRightClick twitterSection" data="
">प्रधानमंत्री @narendramodi जी की पूज्य माताजी हीरा बा के स्वर्गवास की सूचना अत्यंत दुःखद है। माँ एक व्यक्ति के जीवन की पहली मित्र और गुरु होती है जिसे खोने का दुःख निःसंदेह संसार का सबसे बड़ा दुःख है।
— Amit Shah (@AmitShah) December 30, 2022प्रधानमंत्री @narendramodi जी की पूज्य माताजी हीरा बा के स्वर्गवास की सूचना अत्यंत दुःखद है। माँ एक व्यक्ति के जीवन की पहली मित्र और गुरु होती है जिसे खोने का दुःख निःसंदेह संसार का सबसे बड़ा दुःख है।
— Amit Shah (@AmitShah) December 30, 2022
കഠിനാധ്വാനം, ലാളിത്യം, സ്നേഹം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിരൂപമാണ് ഹീരാബൻ. സർവേശ്വരൻ അമ്മയുടെ ആത്മാവിന് ശാന്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂഭേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹീരാബെൻ മോദിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. 'ഒരു മകനെ സംബന്ധിച്ചിടത്തോളം അമ്മയാണ് ലോകം. അമ്മയുടെ മരണം ഒരു മകന് നികത്താനാവാത്ത നഷ്‌ടമാണ്' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
-
एक पुत्र के लिए माँ पूरी दुनिया होती है। माँ का निधन पुत्र के लिए असहनीय और अपूरणीय क्षति होती है।
— Yogi Adityanath (@myogiadityanath) December 30, 2022 " class="align-text-top noRightClick twitterSection" data="
आदरणीय प्रधानमंत्री श्री नरेन्द्र मोदी जी की पूज्य माता जी का निधन अत्यंत दुःखद है।
प्रभु श्री राम दिवंगत पुण्यात्मा को अपने श्री चरणों में स्थान प्रदान करें।
ॐ शांति!
">एक पुत्र के लिए माँ पूरी दुनिया होती है। माँ का निधन पुत्र के लिए असहनीय और अपूरणीय क्षति होती है।
— Yogi Adityanath (@myogiadityanath) December 30, 2022
आदरणीय प्रधानमंत्री श्री नरेन्द्र मोदी जी की पूज्य माता जी का निधन अत्यंत दुःखद है।
प्रभु श्री राम दिवंगत पुण्यात्मा को अपने श्री चरणों में स्थान प्रदान करें।
ॐ शांति!एक पुत्र के लिए माँ पूरी दुनिया होती है। माँ का निधन पुत्र के लिए असहनीय और अपूरणीय क्षति होती है।
— Yogi Adityanath (@myogiadityanath) December 30, 2022
आदरणीय प्रधानमंत्री श्री नरेन्द्र मोदी जी की पूज्य माता जी का निधन अत्यंत दुःखद है।
प्रभु श्री राम दिवंगत पुण्यात्मा को अपने श्री चरणों में स्थान प्रदान करें।
ॐ शांति!
നരേന്ദ്ര മോദിയെ പോലൊരു നേതാവിനെ രാജ്യത്തിന് നൽകിയ അമ്മയാണ് യാത്രയായത്. എന്നാണ് നിയമ മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്‌തത്. മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. 'അമ്മയും മകനും തമ്മിലുള്ള ബന്ധത്തേക്കാൾ മനോഹരമായ മറ്റൊന്നില്ല. അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നാണ് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്‌തത്.
-
My deepest condolences to Prime Minister Shri @narendramodi on the sad demise of his beloved mother, Smt. Heeraben Modi There is nothing as priceless & indescribable in God’s creation as the bond between mother & child. May her atma attain sadgati! Om shanti pic.twitter.com/NEFsir1SJb
— M Venkaiah Naidu (@MVenkaiahNaidu) December 30, 2022 " class="align-text-top noRightClick twitterSection" data="
">My deepest condolences to Prime Minister Shri @narendramodi on the sad demise of his beloved mother, Smt. Heeraben Modi There is nothing as priceless & indescribable in God’s creation as the bond between mother & child. May her atma attain sadgati! Om shanti pic.twitter.com/NEFsir1SJb
— M Venkaiah Naidu (@MVenkaiahNaidu) December 30, 2022My deepest condolences to Prime Minister Shri @narendramodi on the sad demise of his beloved mother, Smt. Heeraben Modi There is nothing as priceless & indescribable in God’s creation as the bond between mother & child. May her atma attain sadgati! Om shanti pic.twitter.com/NEFsir1SJb
— M Venkaiah Naidu (@MVenkaiahNaidu) December 30, 2022
കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്ങും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ വിയോഗത്തിൽ നരേന്ദ്ര മോദിജിക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹിരാബെൻ മോദി (100) അന്തരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോട് കൂടിയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദി- ഹീരാബെൻ ദമ്പതികളുടെ ആറു മക്കളിൽ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി, വാസന്തി ബെൻ എന്നിവരാണ് മറ്റു മക്കൾ.
ഭർത്താവിന്‍റെ മരണം വരെ വട്‌നഗറിലെ കുടുംബ വീട്ടിലായിരുന്നു ഹിരാബെൻ താമസിച്ചിരുന്നത്. അതിനുശേഷം ഇളയമകനായ പങ്കജ് മോദിയുടെ ഗാന്ധിനഗറിലെ വീട്ടിലായിരുന്നു ഹീരാബെൻ താമസിച്ചിരുന്നത്.