ഹൈദ്രാബാദ്: പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയെ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നാല് ഇന്ത്യന്‍ സംസ്‌ഥാനങ്ങള്‍. പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്‌ഥാനങ്ങളാണ് ടെസ്‌ലയെ ഫാക്‌ടറികള്‍ സ്ഥാപിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനായി ടെസ്‌ല കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നു. എന്നാല്‍ ഇറക്കുമതി ചുങ്കം കുറയ്‌ക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അത് നടക്കാതെ വരികയായിരുന്നു.
-
Still working through a lot of challenges with the government
— Elon Musk (@elonmusk) January 12, 2022 " class="align-text-top noRightClick twitterSection" data="
">Still working through a lot of challenges with the government
— Elon Musk (@elonmusk) January 12, 2022Still working through a lot of challenges with the government
— Elon Musk (@elonmusk) January 12, 2022
കേന്ദ്ര സര്‍ക്കാറിന്‍റെ നയങ്ങളില്‍ അസംതൃപ്‌തി സൂചിപ്പിച്ച്‌കൊണ്ട്, ടെസ്‌ല സ്ഥാപകന്‍ ഈയിടെ ട്വീറ്റ് ചെയ്‌തിരുന്നു. ഇന്ത്യയില്‍ നിരവധി വെല്ലുവിളികള്‍ ടെസ്‌ല അഭിമൂഖീകരിക്കുന്നുണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ഈ ഒരു സാഹചര്യത്തിലാണ് ടെസ്‌ലയ്‌ക്ക് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തുകൊണ്ട് ബിജെപി ഇതര സംസ്‌ഥാനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.
തെലങ്കാന
തെലങ്കാനയാണ് ആദ്യം ഇലോണ്‍ മസ്‌കിനെ നിക്ഷേപത്തിനായി ക്ഷണിച്ചത്. ടെസ്‌ലയുമായി സഹകരിക്കുന്നതിന് തങ്ങള്‍ക്ക് സന്തോഷമാണുള്ളത്. തങ്ങളുടെ സംസ്‌ഥാനം സുസ്‌ഥിര വികസനത്തിന്‍റെ വക്‌താക്കളും ബിസിനസ് സൗഹൃദവുമാണെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു ടെസ്‌ലയെ ക്ഷണിച്ച് കൊണ്ട് ട്വീറ്റ് ചെയ്‌തു.
-
Hey Elon, I am the Industry & Commerce Minister of Telangana state in India
— KTR (@KTRTRS) January 14, 2022 " class="align-text-top noRightClick twitterSection" data="
Will be happy to partner Tesla in working through the challenges to set shop in India/Telangana
Our state is a champion in sustainability initiatives & a top notch business destination in India https://t.co/hVpMZyjEIr
">Hey Elon, I am the Industry & Commerce Minister of Telangana state in India
— KTR (@KTRTRS) January 14, 2022
Will be happy to partner Tesla in working through the challenges to set shop in India/Telangana
Our state is a champion in sustainability initiatives & a top notch business destination in India https://t.co/hVpMZyjEIrHey Elon, I am the Industry & Commerce Minister of Telangana state in India
— KTR (@KTRTRS) January 14, 2022
Will be happy to partner Tesla in working through the challenges to set shop in India/Telangana
Our state is a champion in sustainability initiatives & a top notch business destination in India https://t.co/hVpMZyjEIr
പഞ്ചാബ്
പഞ്ചാബിലേക്ക് ടെസ്‌ലയെ ക്ഷണിച്ചത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍റെ സംസ്‌ഥാന അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവാണ്. 'പഞ്ചാബ് മോഡല്‍' ലുധിയാനയെ ഇലക്‌ട്രിക് വാഹനങ്ങളുടേയും ബാറ്ററി വ്യവസായത്തിന്‍റേയും കേന്ദ്രമാക്കി മാറ്റും. ക്ലീന്‍ എനര്‍ജി നിക്ഷേപങ്ങള്‍ക്ക് ഏകജാലക സംവിധാനം വഴി പെട്ടെന്ന് തന്നെ അനുമതി നല്‍കും.
-
I invite @elonmusk, Punjab Model will create Ludhiana as hub for Electric Vehicles & Battery industry with time bound single window clearance for investment that brings new technology to Punjab, create green jobs, walking path of environment preservation & sustainable development https://t.co/kXDMhcdVi6
— Navjot Singh Sidhu (@sherryontopp) January 16, 2022 " class="align-text-top noRightClick twitterSection" data="
">I invite @elonmusk, Punjab Model will create Ludhiana as hub for Electric Vehicles & Battery industry with time bound single window clearance for investment that brings new technology to Punjab, create green jobs, walking path of environment preservation & sustainable development https://t.co/kXDMhcdVi6
— Navjot Singh Sidhu (@sherryontopp) January 16, 2022I invite @elonmusk, Punjab Model will create Ludhiana as hub for Electric Vehicles & Battery industry with time bound single window clearance for investment that brings new technology to Punjab, create green jobs, walking path of environment preservation & sustainable development https://t.co/kXDMhcdVi6
— Navjot Singh Sidhu (@sherryontopp) January 16, 2022
അങ്ങനെ സംസ്‌ഥാനത്തെ സുസ്‌ഥിര വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുമെന്നും ടെസ്‌ലയ്‌ക്ക് നിക്ഷേപത്തിന് സഹായം വാഗ്‌ദാനം ചെയ്‌തുകൊണ്ട് ട്വീറ്റ് ചെയ്‌തു.
മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനായി ടെസ്‌ലയെ ക്ഷണിച്ചത് ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടില്‍ ആണ്. മഹാരാഷ്ട്ര ഇന്ത്യയിലെ ഏറ്റവും പുരോഗതി കൈവരിച്ച സംസ്‌ഥാനമാണെന്നും മഹാരാഷ്ട്രയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനായി എല്ലാ സഹായങ്ങളും ടെസ്‌ലയ്‌ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
-
.@elonmusk, Maharashtra is one of the most progressive states in India. We will provide you all the necessary help from Maharashtra for you to get established in India. We invite you to establish your manufacturing plant in Maharashtra. https://t.co/w8sSZTpUpb
— Jayant Patil- जयंत पाटील (@Jayant_R_Patil) January 16, 2022 " class="align-text-top noRightClick twitterSection" data="
">.@elonmusk, Maharashtra is one of the most progressive states in India. We will provide you all the necessary help from Maharashtra for you to get established in India. We invite you to establish your manufacturing plant in Maharashtra. https://t.co/w8sSZTpUpb
— Jayant Patil- जयंत पाटील (@Jayant_R_Patil) January 16, 2022.@elonmusk, Maharashtra is one of the most progressive states in India. We will provide you all the necessary help from Maharashtra for you to get established in India. We invite you to establish your manufacturing plant in Maharashtra. https://t.co/w8sSZTpUpb
— Jayant Patil- जयंत पाटील (@Jayant_R_Patil) January 16, 2022
പശ്ചിമ ബംഗാള്‍
ബംഗാള്‍ എന്നത്‌കൊണ്ട് അര്‍ഥമാക്കുന്നത് വ്യവസായമാണെന്ന് ടെസ്‌ലയെ ക്ഷണിച്ച്‌കൊണ്ട് സംസ്‌ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് ഗുലാം റബാനി പറഞ്ഞു. ബംഗാളിലെ പശ്ചാത്തല സൗകര്യം ഉന്നത നിലവാരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കാഴ്‌ചപ്പാടുള്ള നേതാവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
-
Drop here, we in West Bengal have best infra & our leader @MamataOfficial has got the vision.
— Md Ghulam Rabbani (রাব্বানী) (@GhulamRabbani_) January 15, 2022 " class="align-text-top noRightClick twitterSection" data="
Bengal means Business … https://t.co/CXtx4Oq7y5
">Drop here, we in West Bengal have best infra & our leader @MamataOfficial has got the vision.
— Md Ghulam Rabbani (রাব্বানী) (@GhulamRabbani_) January 15, 2022
Bengal means Business … https://t.co/CXtx4Oq7y5Drop here, we in West Bengal have best infra & our leader @MamataOfficial has got the vision.
— Md Ghulam Rabbani (রাব্বানী) (@GhulamRabbani_) January 15, 2022
Bengal means Business … https://t.co/CXtx4Oq7y5
ഇന്ത്യില്‍ വ്യവസായ യൂണിറ്റ് തുടങ്ങുമെന്ന് 2020ല്‍ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. ഇലക്‌ട്രിക് കാറുകള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കമാണ് ഇന്ത്യ ചുമത്തുന്നത് എന്ന പരാതിയാണ് ടെസ്‌ലയ്‌ക്കുള്ളത്. ടെസ്‌ല ഇലക്‌ട്രിക് കാറുകളെ ആഢംബര ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ പെടുത്താതെ ചുങ്കം ചുമത്തണമെന്നാണ് കമ്പനിയുടെ ആവശ്യം.
ALSO READ:ഗ്യാലക്‌സി എസ് 22 സീരിസില്‍ ഗോറില്ല ഗ്ലാസിന്‍റെ ഏറ്റവും പുതിയ പതിപ്പ്