ETV Bharat / bharat

Electric Shop Catches Fire In Maharashtra : ഇലക്‌ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടിത്തം ; 4 പേര്‍ വെന്തുമരിച്ചു - Pimpri Chinchwad Fire

4 people burnt to death Pimpri Chinchwad Fire ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. ഇലക്‌ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നുയര്‍ന്ന തീ സമീപത്തെ കടകളിലേക്ക് വ്യാപിക്കുകയായിരുന്നു

Four people burnt alive as electric shop catches fire at Maharashtra s Pimpri Chinchwad  Electric Shop Catches Fire In Maharashtra  Maharashtra Pimpri Chinchwad  Maharashtra Pimpri Chinchwad Fire  Electric Shop Catches Fire  തീപിടിത്തം  4 people burnt to death Pimpri Chinchwad Fire  Pimpri Chinchwad Fire  പിംപ്രി ചിഞ്ച്‌വാഡില്‍ വന്‍ തീപിടിത്തം
Electric Shop Catches Fire
author img

By ETV Bharat Kerala Team

Published : Aug 30, 2023, 10:34 AM IST

Updated : Aug 30, 2023, 4:35 PM IST

പിംപ്രി ചിഞ്ച്‌വാഡില്‍ തീപിടിത്തം

പൂനെ (മഹാരാഷ്‌ട്ര) : പിംപ്രി ചിഞ്ച്‌വാഡില്‍ വന്‍ തീപിടിത്തം (Electric Shop Catches Fire In Maharashtra). നാലുപേര്‍ വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ട്. ചിഞ്ച്‌വാഡിലെ പൂര്‍ണ നഗറില്‍ ഇന്ന് (ഓഗസ്റ്റ് 30) പുലര്‍ച്ചെയാണ് സംഭവം (Maharashtra Pimpri Chinchwad Fire).

പ്രദേശത്തെ ഇലക്‌ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ സമീപത്തെ കടകളിലേക്കും തീ ആളി പടരുകയായിരുന്നു. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു.

അതേസമയം തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമല്ല. നാശനഷ്‌ടങ്ങളുടെ വ്യാപ്‌തിയും കണ്ടെത്താനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി, ട്രെയിനില്‍ തീപടര്‍ന്ന് മരിച്ചത് 9 പേര്‍ : ഓഗസ്റ്റ് 26നാണ് മധുര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീപിടിത്തം ഉണ്ടായത്. ലഖ്‌നൗവില്‍ നിന്ന് രാമേശ്വരത്തേക്ക് പോവുകയായിരുന്ന ഒന്‍പത് പേരാണ് മരിച്ചത്. യാത്രക്കാര്‍ കൈവശം കരുതിയിരുന്ന ഗ്യാസ്‌ സിലിണ്ടര്‍ പാചകം ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം അപകടത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയരുകയുണ്ടായി. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ ഇറക്കിയ പ്രസ്‌താവന പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ട്രെയിനില്‍ തീപടര്‍ന്ന വിവരം അറിയിച്ചതിന് ശേഷം ഏറെ വൈകിയാണ് അഗ്‌നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തിയത് എന്നും ഇത് അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിക്കാന്‍ കാരണമായി എന്നും ദക്ഷിണ റെയില്‍വേയുടെ പ്രസ്‌താവനയില്‍ പറയുന്നു.

ഓഗസ്റ്റ് 26ന് പുലര്‍ച്ചെ 5.15 ഓടെയാണ് അപകടം ഉണ്ടായത്. ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും സംഘം സ്ഥലത്തെത്തിയത് 5.45നാണ്. രാവിലെ 7.15ഓടെയാണ് അഗ്‌നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയത്.

എന്നാല്‍ യാത്രക്കാര്‍ അനധികൃതമായി പാചക വാതക സിലിണ്ടര്‍ ട്രെയിനിനുള്ളില്‍ കയറ്റിയത് റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണെന്നും വിമര്‍ശനം ഉണ്ട്.

Also Read : Southern Railway On Madurai Train Fire : 'അഗ്‌നിരക്ഷാസേന എത്തിയത് അര മണിക്കൂര്‍ വൈകി' ; ഇത് വ്യാപ്‌തി വര്‍ധിപ്പിച്ചുവെന്ന് റെയിൽവേ

പാലക്കാട് മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം : ഇക്കഴിഞ്ഞ ജൂലൈ 7നാണ് പാലക്കാട് മാലിന്യ സംസ്‌കരണ പ്ലാന്‍റിന് തീപിടിച്ചത്. മനപ്പൂര്‍വം തീയിട്ടതാകാമെന്ന സംശയത്തിലായിരുന്നു നഗരസഭ. നാല് വര്‍ഷമായി തീ കത്താനുള്ള സാഹചര്യം ഒന്നും ഇല്ലാതിരുന്ന മാലിന്യ പ്ലാന്‍റില്‍ പെട്ടെന്നുണ്ടായ തീപിടിത്തമാണ് സംശയത്തിന് കാരണമായത്. പ്ലാസ്റ്റിക് മാലിന്യം അടക്കം കൂമ്പാരമായി കിടക്കുന്നിടത്താണ് തീ പടര്‍ന്നത്. പ്ലാന്‍റില്‍ നിന്ന് വലിയ രീതിയില്‍ പുക ഉയര്‍ന്നിരുന്നു. ജെസിബി അടക്കം എത്തിച്ച് മണ്ണ് ഇട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തിയാണ് തീയണച്ചത്.

Also Read : പാലക്കാട് മാലിന്യ സംസ്‌കരണ ശാലയിൽ തീപിടിത്തം; മനഃപൂർവം തീയിട്ടതാണെന്ന് സംശയിക്കുന്നതായി നഗരസഭ

മാലിന്യ സംസ്‌കരണ പ്ലാന്‍റിന്‍റെ മുൻവശത്ത് സുരക്ഷ ജീവനക്കാരനും കൂടാതെ ഇവിടെ സിസിടിവിയും പ്രവര്‍ത്തിക്കുന്നുണ്ട്. പുറകിൽ നിന്നാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അതും നഗരസഭയുടെ സംശയത്തിന് കാരണമായി. സംഭവത്തില്‍ നഗരസഭ ഭരണസമിതി പൊലീസിൽ പരാതി നല്‍കിയിരുന്നു.

Last Updated : Aug 30, 2023, 4:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.