മുംബൈ: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്‌ട്രയില്‍ ശിവസേന നേതൃത്വത്തിനെതിരെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ വീണ്ടും രംഗത്ത്. ബോംബ് സ്‌ഫോടനം നടത്തി നിരപരാധികളായ മുംബൈക്കാരെ കൊന്നൊടുക്കിയ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ആളുകളെ ബാൽ താക്കറെയുടെ പാർട്ടി എങ്ങനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് താനും മറ്റ് എംഎല്‍എമാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
-
How can Balasaheb Thackeray's Shiv Sena support people who had direct connection with culprits of Mumbai bomb blast, Dawood Ibrahim & those responsible for taking lives of innocent people of Mumbai. That's why we took such step, it's better to die, tweets Eknath Shinde pic.twitter.com/9Tbjd7CLs1
— ANI (@ANI) June 26, 2022 " class="align-text-top noRightClick twitterSection" data="
">How can Balasaheb Thackeray's Shiv Sena support people who had direct connection with culprits of Mumbai bomb blast, Dawood Ibrahim & those responsible for taking lives of innocent people of Mumbai. That's why we took such step, it's better to die, tweets Eknath Shinde pic.twitter.com/9Tbjd7CLs1
— ANI (@ANI) June 26, 2022How can Balasaheb Thackeray's Shiv Sena support people who had direct connection with culprits of Mumbai bomb blast, Dawood Ibrahim & those responsible for taking lives of innocent people of Mumbai. That's why we took such step, it's better to die, tweets Eknath Shinde pic.twitter.com/9Tbjd7CLs1
— ANI (@ANI) June 26, 2022
"ബോംബ് സ്‌ഫോടനം നടത്തി നിരപരാധികളായ മുംബൈക്കാരെ കൊലപ്പെടുത്തിയ ദാവൂദുമായി നേരിട്ട് ബന്ധമുള്ളവരെ ബാല്‍ താക്കറെയുടെ ശിവസേന എങ്ങനെ പിന്തുണയ്ക്കും? ഇതിനെ എതിർക്കാനാണ് ഞങ്ങൾ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. ഇത് ഞങ്ങളെ മരണത്തിലേക്ക് നയിച്ചാലും പ്രശ്‌നമില്ല" എന്നായിരുന്നു വിമത ശിവസേന നേതാവ് ഷിന്‍ഡെയുടെ മറാഠിയിലുള്ള ട്വീറ്റ്.
ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മന്ത്രി നവാബ് മാലിക്കിനെ പരാമർശിക്കുന്നതാണ് ഞായറാഴ്‌ച (26-06-2022) രാത്രി ഷിൻഡെ പോസ്‌റ്റ് ചെയ്‌ത ട്വീറ്റ്.
ഷിൻഡെയും മറ്റ് വിമത എംഎൽഎമാരെയും മോർച്ചറിയിലേക്ക് അയയ്ക്കുന്ന "ആത്മാവില്ലാത്ത ശരീരങ്ങൾ" എന്ന് വിശേഷിപ്പിച്ച ശിവസേന എംപി സഞ്ജയ് റാവത്തിനും അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. ശിവസേനയുടെയും ബാൽ താക്കറെയുടെയും പ്രത്യയശാസ്ത്രം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി തങ്ങള്‍ മരണത്തിന് കീഴടങ്ങിയാല്‍ അത് ഭാഗ്യമായി കണക്കാക്കുമെന്നായിരുന്നു ഷിന്‍ഡെയുടെ ട്വീറ്റ്. ശിവസേന എംപി സഞ്ജയ് റാവത്തിനെ ടാഗ് ചെയ്‌തായിരുന്നു ഷിന്‍ഡെ ട്വീറ്റ് രേഖപ്പെടുത്തിയത്.