മുംബൈ: മഹാരാഷ്‌ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 288 അംഗ സഭയിൽ 164 അംഗങ്ങളുടെ പിന്തുണ ഷിന്‍ഡെയ്‌ക്ക് ലഭിച്ചു. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതിനേക്കാള്‍ 20 വോട്ടുകളാണ് ഷിന്‍ഡെയ്‌ക്ക് അധികം ലഭിച്ചത്.
-
Maharashtra Assembly: CM Eknath Shinde wins Trust Vote with 164-99 margin
— ANI Digital (@ani_digital) July 4, 2022 " class="align-text-top noRightClick twitterSection" data="
Read @ANI Story | https://t.co/pYDAv86aFS#MaharashtraAssembly #EknathShinde pic.twitter.com/ZZjBEyKUAn
">Maharashtra Assembly: CM Eknath Shinde wins Trust Vote with 164-99 margin
— ANI Digital (@ani_digital) July 4, 2022
Read @ANI Story | https://t.co/pYDAv86aFS#MaharashtraAssembly #EknathShinde pic.twitter.com/ZZjBEyKUAnMaharashtra Assembly: CM Eknath Shinde wins Trust Vote with 164-99 margin
— ANI Digital (@ani_digital) July 4, 2022
Read @ANI Story | https://t.co/pYDAv86aFS#MaharashtraAssembly #EknathShinde pic.twitter.com/ZZjBEyKUAn
വിശ്വാസ പ്രമേയത്തെ 99 പേരാണ് സഭയില്‍ എതിർത്തത്. അടുത്തിടെ ഒരു ശിവസേന എംഎൽഎയുടെ മരണത്തെത്തുടർന്ന് നിയമസഭയുടെ നിലവിലെ അംഗബലം 287 ആയിരുന്നു. സഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 144 വോട്ടുകളായിരുന്നു ഷിന്‍ഡെയ്‌ക്ക് ആവശ്യമായിരുന്നത്. 40 ശിവസേന എംഎല്‍എമാർ ഷിൻഡെയെ പിന്തുണച്ചു.
പുതിയ സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കറാണ് വിശ്വാസ വോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചത്. ഇന്നലെ ആരംഭിച്ച സഭയുടെ പ്രത്യേക ദ്വിദിന സമ്മേളനം ഇന്ന് സമാപിക്കും.
നാടകീയത നിറഞ്ഞ സംഭവങ്ങള്‍ക്ക് ശേഷം ജൂണ്‍ 30-നാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്‌ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന, ബിജെപി പിന്തുണയോടെയാണ് മഹാരാഷ്‌ട്രയില്‍ അധികാരം പിടിച്ചെടുത്തത്.