പട്‌ന: എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്‌തു. റോഹ്‌ത്താസ് ജില്ലയിൽ നടന്ന സംഭവത്തിൽ ബൽറാം സിങ് എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. ദീപാവലി പൂജയ്‌ക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികൾ തിരച്ചിൽ നടത്തുകയും പ്രതിയുടെ വീട്ടിനുള്ളിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പ്രകോപിതരായ നാട്ടുകാർ പ്രതിയെ മർദിച്ചു. പരിക്കേറ്റ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന പ്രതി അറസ്റ്റിൽ - ബിഹാർ ക്രൈം
സംഭവത്തിൽ ബൽറാം സിങ് എന്നയാളെ അറസ്റ്റ് ചെയ്‌തു. ഇയാളുടെ വീട്ടിനുള്ളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്