ETV Bharat / bharat

പെരുന്നാൾ ഇളവുകൾ; കേരളത്തിനെതിരെ വിഎച്ച്പി - Eid-ul-Azha in Kerala

പെരുന്നാളിനായി കേരളത്തിൽ ലോക്ക്‌ഡൗണിൽ ഇളവുകൾ നൽകിയ നടപടി രാജ്യത്തെ ആരോഗ്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്‍റ് പ്രതികരിച്ചു.

കേരളത്തിലെ ഇളവുകൾ  കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങൾ  കേരളത്തിനെതിരെ വിഎച്ച്പി രംഗത്ത്  പെരുന്നാൾ ഇളവുകൾ  ബക്രീദ് ഇളവുകൾ  കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്  VHP objects to easing of Covid restrictions  kerala covid restrictions  kerala lockdown easing  Eid-ul-Azha in Kerala  Eid-ul-Azha in Kerala news
പെരുന്നാൾ ഇളവുകൾ; കേരളത്തിനെതിരെ വിഎച്ച്പി രംഗത്ത്
author img

By

Published : Jul 18, 2021, 7:12 PM IST

ന്യൂഡൽഹി: കേരളത്തിൽ ബലിപെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ഈ തീരുമാനം ആരോഗ്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാകുമെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ. കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽക്കണ്ട് ഉത്തർപ്രദേശ് സർക്കാർ കൻവാർ യാത്ര റദ്ദാക്കിയിരുന്നുവെന്നും കേരളത്തിന്‍റെ തീരുമാനം ആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

കേരള സർക്കാരിന്‍റെ തീരുമാനം രാജ്യത്തിന്‍റെ കൊവിഡിനെതിരെയുള്ള പോരാട്ടത്തോടുള്ള വെല്ലുവിളിയാണെന്നും ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയന്ത്രണങ്ങളോടെ കൻവാർ യാത്ര നടത്താനാണ് ഉത്തർ പ്രദേശ് സർക്കാർ തീരുമാനിച്ചതെന്നും എന്നാൽ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയും തുടർന്ന് കൻവാർ യാത്ര റദ്ദാക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ തീരുമാനത്തിൽ കോടതി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും വിഎച്ച്പി നേതാവ് പ്രതികരിച്ചു.

  • Deplorable act by Kerala Govt to provide 3 days relaxations for Bakra eid celebrations especially because it's one of the hot beds for Covid-19 at present. If Kanwar Yatra is wrong, so is Bakra Eid public celebrations.

    — Abhishek Singhvi (@DrAMSinghvi) July 17, 2021 " class="align-text-top noRightClick twitterSection" data=" ">

കേരളം കൊവിഡ് കിടക്കയിൽ; മനു അഭിഷേക്‌ സിങ്‌വി

കേരള സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കോൺഗ്രസ് വക്താവ് മനു അഭിഷേക്‌ സിങ്‌വിയും രംഗത്തെത്തിയിരുന്നു. കേരള സർക്കാരിന്‍റെ നടപടി തീർത്തും ദൗർഭാഗ്യകരമായിപ്പോയെന്നും കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്നുമായിരുന്നു മനു അഭിഷേക് സിങ്‌വിയുടെ ട്വീറ്റ്.

കേരളത്തിലെ ഇളവുകൾ

പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കൊവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസത്തെ ഇളവുകളാണ് കേരള സർക്കാർ നൽകിയിട്ടുള്ളത്. ഞായറാഴ്‌ച മുതല്‍ മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ്. എ, ബി, സി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ കടകളും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുറക്കാം.

തുണിക്കടകൾ, ചെരുപ്പ് കടകൾ, ഇലക്ട്രോണിക്‌സ് കടകൾ, ഫാൻസി കടകൾ, സ്വർണ കടകൾ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. 15 ശതമാനത്തിന് മുകളിൽ ടിപിആറുള്ള ഡി വിഭാഗത്തിൽ തിങ്കളാഴ്‌ച ഇളവ് ലഭിക്കും. ട്രിപ്പിൾ ലോക്ക്ഡൗണുള്ള ഈ മേഖലയിൽ തിങ്കളാഴ്‌ച എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാനും അനുമതിയുണ്ട്.

READ MORE: കൻവാർ തെറ്റെങ്കില്‍ ഈദും തെറ്റ്; കേരളത്തിനെ വിമർശിച്ച് മനു അഭിഷേക്‌ സിങ്‌വി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.