ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി ചർച്ച നടത്തും. കൊവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ യോഗം വിലയിരുത്തും. വെർച്വലായി നടക്കുന്ന യോഗത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകളും പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെപ്പറ്റിയും ചർച്ച ചെയ്യും.
കൊവിഡിനെ നേരിടാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾ നടത്തിയ തയ്യാറെടുപ്പുകളും മഹാമാരിയെ അതിജീവിച്ച് വിദ്യാർത്ഥികൾ അവരുടെ ഓൺലൈൻ വിദ്യാഭ്യാസം തുടരുന്നതും യോഗം അവലോകനം ചെയ്യും. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സെക്രട്ടറിമാരുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ആദ്യ വെർച്വൽ യോഗമാണിത്.
കൊവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പത്താം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കുകയും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്‌തിരുന്നു.കൂടാതെ മെയ് മാസം നടത്താനിരുന്ന പ്രവേശന പരീക്ഷകളും മന്ത്രാലയം മാറ്റിവച്ചു.
കൂടുതൽ വായിക്കാന്‍: കൊവിഡ് വ്യാപനത്തെത്തുടർന്ന് ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു