മുംബൈ: ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്‌തനുമായ സഞ്ജയ് റാവത്ത് എംപിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡി പരിശോധന. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.
-
कोणत्याही घोटाळ्याशी माझा काडीमात्र संबंध नाही.
— Sanjay Raut (@rautsanjay61) July 31, 2022 " class="align-text-top noRightClick twitterSection" data="
शिवसेना प्रमुख बाळासाहेब ठाकरे यांची शपथ घेऊन मी हे सांगत आहे..बाळासाहेबांनी आम्हाला लढायला शिकवलंय..
मी शिवसेनेसाठी लढत राहीन.
">कोणत्याही घोटाळ्याशी माझा काडीमात्र संबंध नाही.
— Sanjay Raut (@rautsanjay61) July 31, 2022
शिवसेना प्रमुख बाळासाहेब ठाकरे यांची शपथ घेऊन मी हे सांगत आहे..बाळासाहेबांनी आम्हाला लढायला शिकवलंय..
मी शिवसेनेसाठी लढत राहीन.कोणत्याही घोटाळ्याशी माझा काडीमात्र संबंध नाही.
— Sanjay Raut (@rautsanjay61) July 31, 2022
शिवसेना प्रमुख बाळासाहेब ठाकरे यांची शपथ घेऊन मी हे सांगत आहे..बाळासाहेबांनी आम्हाला लढायला शिकवलंय..
मी शिवसेनेसाठी लढत राहीन.
ഇതിനിടെ ഇ.ഡി റെയ്ഡിനെ വിമർശിച്ച് റാവത്ത് നിരവധി തവണ ട്വീറ്റ് ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയപകപോക്കലാണെന്നും ശിവസേന വിടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശിവസേന വിടില്ല... മരിച്ചാലും കീഴടങ്ങില്ല'. ഒരു അഴിമതിയുമായും ബന്ധമില്ലെന്ന് അന്തരിച്ച ബാലാസാഹെബ് താക്കറെയെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു. ബാലാസാഹെബ് പോരാടാനാണ് ഞങ്ങളെ പഠിപ്പിച്ചത്. ശിവസേനക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സഞ്ജയ് റാവത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. നേരത്തെ, ജൂലൈ 20നും 27നും ഇ.ഡി സമൻസ് അയച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂവെന്ന് റാവത്ത് അറിയിച്ചിരുന്നു.
റാവത്തിന്‍റെ ഉറ്റ സുഹൃത്തും ഗുരു ആഷിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്‌ടറുമായ പ്രവീണ്‍ റാവത്തിനെ മുമ്പ് അറസ്‌റ്റ് ചെയ്തിരുന്നു. പ്രവീണ്‍ റാവത്തും, ഹൗസിങ് ഡെവലപ്മെന്‍റ് ആന്‍റ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിലെ ഡയറക്‌ടര്‍മാരായ രാകേഷ് വാധവന്‍, സാരംഗ് വാധവന്‍ എന്നിവര്‍ ചേര്‍ന്ന് അനധികൃതമായി 1074 കോടി രൂപ സമ്പാദിച്ചുവെന്നതാണ് കേസ്. എന്നാല്‍ ഇതിലൊന്നും തന്നെ താന്‍ പങ്കാളിയായിരുന്നില്ലെന്ന് സഞ്ജയ് റാവത്തും പ്രതികരിച്ചു.