ന്യൂഡൽഹി : പിഎൻബി വായ്‌പ തട്ടിപ്പില്‍, രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ ഭാര്യ പ്രീതി ചോക്‌സിയ്‌ക്കും പങ്കുണ്ടെന്ന് തെളിവ് ലഭിച്ച പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഇവരെയും അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർക്കും.
Read more: തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചവരുടെ പേര് വെളിപ്പെടുത്തി മെഹുൽ ചോക്‌സി
പ്രീതിക്കെതിരായ തെളിവുകൾ
അന്വേഷണത്തിൽ ഹില്ലിങ്‌ഡൺ ഹോൾഡിങ്സ് എന്ന കമ്പനിയുടെ ഉടമാസ്ഥാവകാശം പ്രീതിക്കാണെന്നും 2013 നവംബറിൽ യുഎഇയിൽ രജിസ്റ്റർ ചെയ്ത ഷെൽ കമ്പനിയാണിതെന്നും കണ്ടെത്തി. കൂടാതെ ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനിയായ ഏഷ്യൻ ഡയമണ്ട് ജ്വല്ലറിയിൽ നിന്നും ആറ് ലക്ഷം ദിർഹം അഥവാ 1.19 കോടി രൂപ ഈ കമ്പനിയിലേക്ക് മാറ്റിയതായും കണ്ടെത്തി.
Read more: മെഹുൽ ചോക്‌സി; രഹസ്യാന്വേഷണ വിവരം വെളിപ്പെടുത്തില്ലെന്ന് ആന്‍റിഗ്വ
ദുബായിൽ മൂന്ന് സ്ഥാവര വസ്‌തുക്കൾ
ഗോൾഡ്‌ഹോക്ക് ഡിഎംസിസി എന്ന കമ്പനി വഴി ഹില്ലിങ്‌ഡൺ ഹോൾഡിങ്സിന് ദുബായിൽ മൂന്ന് സ്ഥാവര വസ്‌തുക്കൾ ഉണ്ടെന്നും ഇവയുടെ ആകെ മൂല്യം 22.50 കോടി രൂപയിൽ കൂടുതലാണെന്നും ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ വസ്‌തുക്കൾ ഇതിനകം ഇഡി ജപ്‌തി ചെയ്‌തിട്ടുണ്ട്.
ഹില്ലിങ്‌ഡൺ ഹോൾഡിങ്സിന് പുറമെ യഥാർഥ ഗുണഭോക്താവിന്‍റെ ഐഡന്‍റിറ്റി മറയ്ക്കാൻ രണ്ട് ഓഫ്‌ഷോർ കമ്പനികൾ കൂടി തുറന്നു. കോളിൻഡേൽ ഹോൾഡിങ്സ്, ചാരിങ് ക്രോസ് ഹോൾഡിങ്സ് എന്നിവയാണ് ഇവ.
Read more: മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടുപോയതെന്ന് അഭിഭാഷകൻ
കമ്പനികളുടെ നിയന്ത്രണം മെഹുൽ ചോക്‌സിക്ക്
ഗീതാഞ്ജലി ഗ്രൂപ്പിലെ ജീവനക്കാരുടെ സഹായത്തോടെയാണ് ഈ കമ്പനികൾ തുറന്നതെന്നും ഹില്ലിങ്‌ഡൺ ഹോൾഡിങ്‌സ് ഉൾപ്പെടെയുള്ള ഈ കമ്പനികൾ നിയന്ത്രിക്കുന്നത് മെഹുൽ ചോക്‌സിയാണെന്നും അധികൃതർ കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയതിനാണ് വജ്രവ്യാപാരിയായ മെഹുൽ ചോക്‌സിയെ അറസ്‌റ്റ് ചെയ്‌തത്.
Read more: പിഎന്‍ബി തട്ടിപ്പ് കേസ് : മെഹുൽ ചോക്‌സിയെ വിട്ടുതരണമെന്ന് ഇന്ത്യ
മെയ് 23 ന് ആന്‍റിഗ്വയിൽ നിന്ന് കാണാതായ ചോക്‌സിയെ ഡൊമിനിക്കയിലാണ് പിടികൂടിയത്. ഇന്ത്യയിലേക്ക് കൈമാറുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിൽ ആന്‍റിഗ്വയിൽ നിന്നും ബാർബുഡയിൽ നിന്നും പലായനം ചെയ്ത് ഡൊമിനിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് പ്രത്യേകം കുറ്റം ചുമത്തിയിട്ടുണ്ട്.