ETV Bharat / bharat

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സംവാദത്തിൽ ഏർപ്പെടരുത്

സുപ്രീം കോടതിയിലെ ഒരു ജഡ്ജിയുടെ പദവിക്ക് നല്‍കുന്ന പോലുള്ള സുരക്ഷിതത്വമാണ് 324 (5) വകുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കുന്നത്.

ECI should not gag free debate ECI free debate തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സംവാദത്തിൽ ഏർപ്പെടരുത് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സംവാദത്തിൽ ഏർപ്പെടരുത്
author img

By

Published : May 12, 2021, 4:44 PM IST

കഴിഞ്ഞ ആഴ്ച മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ നടത്തിയ അതിരൂക്ഷമായ പരാമര്‍ശങ്ങളില്‍ പരാതിപ്പെടുവാനുള്ള ന്യായമായ കാരണങ്ങള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുപക്ഷെ ഉണ്ടാകാം. എന്നാല്‍ ജഡ്ജിമാര്‍ കോടതിയില്‍ നടത്തുന്ന പരാമര്‍ശങ്ങളേയും കോടതിയില്‍ ഉണ്ടാകുന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേയും തടയുവാന്‍ വേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ പരാതികളെ തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യുവാനും മാധ്യമങ്ങളെ നിയന്ത്രിക്കുവാനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പ്രഖ്യാപിച്ചത് കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിയേണ്ടത് “ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ലാണ്'' എന്നായിരുന്നു. കോടതി മുറികളിൽ നടക്കുന്ന കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത് വിപ്ലവവല്‍ക്കരിച്ചു കഴിഞ്ഞിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ് തത്സമയം നല്‍കി വരുന്ന ഈ റിപ്പോര്‍ട്ടുകള്‍. അത് തുറന്ന കോടതിയുടെ ഒരു അനുബന്ധവുമായി മാറി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ കോടതിയില്‍ നടക്കുന്ന പ്രക്രിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തടയുന്നത് തീര്‍ച്ചയായും തെറ്റായ കാര്യം തന്നെയാണ്.

കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുവാന്‍ എന്തുകൊണ്ട് നിങ്ങള്‍ അനുമതി നല്‍കി എന്നാണ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചത്. കമ്മീഷനെ നിരുത്തരവാദപരമായ ഒരു സ്ഥാപനമെന്ന് വിശേഷിപ്പിച്ചു കൊണ്ട്, ഒരുപക്ഷെ കമ്മീഷന്‍റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക പോലും ചെയ്യാമെന്നും കോടതി പറയുകയുണ്ടായി. ജഡ്ജിമാര്‍ ഉപയോഗിച്ച “ആത്മ നിയന്ത്രണമില്ലാത്ത ഭാഷ'' യില്‍ അതിശയം പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നതിനു വേണ്ടി ആവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹര്‍ജിയെ സംബന്ധിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര്‍ ഷായുമടങ്ങിയ സുപ്രീം കോടതി ബെഞ്ച് നടത്തിയ തുടക്കത്തിലെ നിരീക്ഷണങ്ങള്‍ ഇവിടെ പരാമര്‍ശിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ ആത്മവീര്യം തകര്‍ക്കുവാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. അഭിഭാഷകരും ജഡ്ജിമാരും തമ്മില്‍ നടക്കുന്ന സംവാദങ്ങള്‍ കോടതി മുറികളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നതിനെ കുറിച്ചുള്ള ഒരു ആത്മവിശ്വാസം പൊതു ജനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഇടയില്‍ നടക്കുന്ന ഈ സംവാദങ്ങളാണ് നീതി വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്. കൊവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഹൈക്കോടതികള്‍ അഭിനന്ദനീയമായ പങ്കാണ് വഹിച്ചതെന്നും കേസ് അവസാനിപ്പിച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കുറച്ച് 'കടുത്തത്'' തന്നെ ആണെന്നും അതിനാല്‍ അത്തരം നിശിതമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അല്‍പ്പം ചില നീതിന്യായ നിയന്ത്രണങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതി വ്യവഹാര പ്രക്രിയകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു തരത്തിലും തടയേണ്ട ആവശ്യമില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹര്‍ജിയില്‍ “പ്രസക്തമായ ഒന്നുമില്ല'' എന്ന് നിരീക്ഷിച്ചു കൊണ്ട് കോടതി പരാമര്‍ശിച്ചത്.

തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളില്‍ കമ്മീഷന്‍ എവിടെയും ഭരണം ഏറ്റെടുക്കാറില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ പറഞ്ഞത്. കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനങ്ങളാണ് അവ നടപ്പില്‍ വരുത്തേണ്ടതെന്നും അവര്‍ വാദിച്ചു. അതിനാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതിന് ഉത്തരവാദികളായി തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനാവില്ല. എന്നാല്‍ ഈ വാദം തീര്‍ത്തും തെറ്റായ ഒന്നു തന്നെയാണ്.

സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പതിവായി സ്ഥലം മാറ്റി വരാറുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് 9-ന് പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ പശ്ചിമ ബംഗാളിലെ ഡിജിപിയെ തല്‍ സ്ഥാനത്ത് നിന്നും നീക്കി മറ്റൊരു ഓഫീസറെ അവിടെ നിയമിക്കുകയുണ്ടായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നിട്ടാണ് അവരിപ്പോള്‍ അവകാശപ്പെടുന്നത് തങ്ങള്‍ സംസ്ഥാനങ്ങളിലെ ഭരണ നിര്‍വ്വഹണം ഏറ്റെടുക്കാറില്ല എന്ന്! തെരഞ്ഞെടുപ്പുകള്‍ ഏത് തീയതികളില്‍ നടത്തണമെന്ന് തീരുമാനിക്കുവാനും സാഹചര്യങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെയ്ക്കുവാനും അധികാരമുള്ള കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ വളരെ അടുത്ത് നിന്ന് നിരീക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടിപ്പോള്‍ അവര്‍ പറയുന്നു തങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതില്‍ തങ്ങള്‍ നിസ്സഹായരാണെന്ന്! തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യവും, സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് നടക്കണമെന്ന തങ്ങളുടെ അവകാശവും നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നോട്ട് കൊണ്ടു പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കൈകളില്‍ ഭദ്രമാണോ എന്ന് നമ്മുടെ രാജ്യത്തെ പൗരന്മാര്‍ ചിന്തിച്ചു പോയാല്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റങ്ങളും സുപ്രീം കോടതിയില്‍ അവര്‍ ഉന്നയിച്ച വാദങ്ങളും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ നടത്തിയ ശ്രമങ്ങളും നമ്മുടെ ഭരണഘടനാ ശില്‍പ്പികളെ അവരുടെ കുഴിമാടങ്ങളില്‍ പോലും ഇപ്പോള്‍ അസ്വസ്ഥരാക്കുന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രവും സ്വയം ഭരണാവകാശമുള്ളതുമാക്കി മാറ്റുന്നതിനായി നമ്മുടെ സ്ഥാപക നേതാക്കന്മാര്‍ എത്രത്തോളം കൃത്യതയോടെയാണ് ഭരണഘടനയുടെ 324-ആം വകുപ്പ് എഴുതി തയ്യാറാക്കിയത് എന്നുള്ള കാര്യം അതൊന്നു വായിച്ചുനോക്കിയാല്‍ മനസിലാകും.

സുപ്രീം കോടതിയിലെ ഒരു ജഡ്ജിയുടെ പദവിക്ക് നല്‍കുന്ന പോലുള്ള സുരക്ഷിതത്വമാണ് 324 (5) വകുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കുന്നത്. പൗരന്മാരുടെ തെരഞ്ഞെടുപ്പ് അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സധൈര്യം, ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുവാന്‍ ഈ വകുപ്പ് സംരക്ഷണം നല്‍കുന്നു. ഇതിനു പുറമെ 324-ആം വകുപ്പ് ഒന്ന് ലളിതമായി വായിച്ചു നോക്കുമ്പോള്‍ “തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള മേല്‍നോട്ട അവകാശ, മാര്‍ഗ്ഗനിര്‍ദ്ദേശ, നിയന്ത്രണ'' അധികാരങ്ങള്‍ ഒരുപോലെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നു എന്ന് മനസ്സിലാകുമ്പോള്‍ “ഞങ്ങള്‍ നിസ്സഹായരാണ്'' എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം എത്രത്തോളം പൊള്ളയാണെന്നും മനസ്സിലാകും.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി തെരഞ്ഞെടുക്കുന്നു എന്നും കമ്മീഷന്‍റെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്തുവാന്‍ ആഗ്രഹിക്കുന്നു എന്നുമുള്ള വിമര്‍ശനങ്ങള്‍ നിരന്തരം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി എസ് എല്‍ ഷക്‌ദേറും (മൊറാര്‍ജി ദേശായ്, ചരണ്‍ സിങ്ങ്, ഇന്ദിരാഗാന്ധി എന്നിവര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത്) അതുപോലെ ആര്‍ വി എസ് പെരി ശാസ്ത്രിയും (പ്രധാനമന്ത്രി എന്ന നിലയില്‍ രാജീവ് ഗാന്ധി നിയമിച്ച വ്യക്തി), ടി എന്‍ ശേഷനും (രാജീവ് ഗാന്ധിയുടെ ആവശ്യപ്രകാരം ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നിയമിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി) അധികാരത്തില്‍ വന്നതിനു ശേഷം നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്ന ശൈലി കണ്ടാല്‍ ഓരോ സര്‍ക്കാരും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരേയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കുകയും കമ്മീഷനിലെ മറ്റംഗങ്ങളാക്കി മാറ്റുകയും ചെയ്തത് എന്ന് പറയാന്‍ കഴിയും. മാത്രമല്ല, ഓരോ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അതാത് കാലത്തെ സര്‍ക്കാരുകള്‍ക്ക് തെരഞ്ഞെടുപ്പ് തീയതികള്‍ സംബന്ധിച്ചും തെരഞ്ഞെടുപ്പ് ഘട്ടങ്ങളെ സംബന്ധിച്ചും കേന്ദ്ര സേനകളെ വിന്യസിക്കുന്നതുമൊക്കെ സംബന്ധിച്ച് സ്വന്തം ഇഷ്ടങ്ങള്‍ പ്രാഥമികമായും ഉണ്ടാകും എന്ന് ന്യായ യുക്തമായി തന്നെ ഊഹിക്കാവുന്ന കാര്യമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തുന്ന ഈ ഇടപഴകലിന്റെ ഒരു ഭാഗം ഔദ്യോഗികവും മറ്റൊരു ഭാഗം അനൗദ്യോഗികവുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ സര്‍ക്കാരിന് സ്വന്തം അഭിപ്രായങ്ങള്‍ പറയാമെങ്കിലും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന് അതിന്റേതായ വഴികള്‍ ആത്യന്തികമായി ഉണ്ടാകേണ്ടതാണ്. ഈ സന്തുലിതാവസ്ഥ ഇല്ലാതാക്കപ്പെടുമ്പോഴാണ് പൊതു ജനങ്ങള്‍ക്ക് സംശയം ഉണ്ടാകാന്‍ തുടങ്ങുന്നതും അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നതും. മാത്രമല്ല, അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് സര്‍ക്കാരിനോടല്ല മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോടാണ്. ഇവിടെ ഉത്തരം പറയാന്‍ കമ്മീഷന്‍ ബാധ്യസ്ഥനുമാണ്.

നിലവിലുള്ള പശ്ചാത്തലത്തില്‍, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് (294 നിയമസഭാ സീറ്റുകളിലേക്ക്) എട്ട് ഘട്ടങ്ങളായി നടത്തുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെടുത്ത തീരുമാനമായിരിക്കും ഏറ്റവും വിവാദപരമായ ഒന്നായി മാറിയത്. തമിഴ്‌നാട് (234 മണ്ഡലങ്ങള്‍) കേരളം (140), പുതുച്ചേരി (30) എന്നീ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 6-ന് ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചപ്പോഴായിരുന്നു ബംഗാളിലെ മറിച്ചുള്ള തീരുമാനം. അതുപോലെ അസമിലെ 40 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പും അതേ തീയതിയില്‍ തന്നെയാണ് നടത്തിയത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഈ സംസ്ഥാനങ്ങളിലെയെല്ലാം 444 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ദിവസം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ എട്ട് ഘട്ടങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചു. എന്താണ് അതിനുള്ള ന്യായീകരണം? കമ്മീഷന്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടപ്പോള്‍ അത് കണ്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചപ്പോഴാണ് അര്‍ദ്ധമനസ്സോടെയെങ്കിലും ചില നടപടികള്‍ അവര്‍ കൈകൊണ്ടത്. എന്നിട്ടും അവര്‍ പറയുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കുറിച്ച് ഹൈക്കോടതി അത്തരം പരാമര്‍ശങ്ങള്‍ നടത്തിക്കൂടാ എന്ന്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദങ്ങളിലെ മറ്റൊരു പിഴവാണിത്. തങ്ങളെ ഹൈക്കോടതിയുമായി തുലനം ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്തൊരസംബന്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവുകള്‍ നല്‍കുവാനും അവര്‍ക്കെതിരെയുള്ള പരാതികള്‍ പരിഗണിക്കുവാനുമുള്ള അധികാരം നമ്മുടെ ഹൈക്കോടതികള്‍ക്ക് നല്‍കുന്നുണ്ട് ഭരണഘടന. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ അധികാരമില്ല നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്. അതുകൊണ്ടു തന്നെ ഹൈക്കോടതികളുടെ അധികാര പരിധികളെ ബഹുമാന്യതയോടെ അംഗീകരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. രാജ്യത്തെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണ് ഇവ. അതിനാല്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ മുന്നോട്ടുള്ള സുഗമമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി അധികാരം നല്‍കിയിട്ടുള്ള രാജ്യത്തെ ഒരു ഉന്നത ഭരണഘടനാ സ്ഥാപനം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള സംവാദങ്ങളുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്നത് അതിശയകരം തന്നെയാണ്. വിചാരണ വേളയില്‍ സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ച പോലെ, ജനാധിപത്യം നിലനിന്നു പോകുവാന്‍ സ്ഥാപനങ്ങള്‍ ശക്തവും ഊര്‍ജ്ജസ്വലവുമായിരിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.