ചെന്നൈ: അരുൺ ജെയ്‌റ്റ്‌ലിയുടെയും സുഷമ സ്വരാജിന്‍റെയും മരണം സംബന്ധിച്ച ഉദയാനിധി സ്റ്റാലിന്‍റെ പ്രസ്‌താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദവും പീഡനവും സഹിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് ഇരു നേതാക്കളും മരണപ്പെട്ടതെന്നായിരുന്നു ഉദയാനിധി സ്റ്റാലിന്‍റെ പ്രസ്‌താവന. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ മറുപടി നൽകണമെന്ന് ഇസി ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 65.08% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.