ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്‍ഡോര്‍-ഔട്ട്ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഉയര്‍ത്തി. എന്നാല്‍ പദയാത്ര, റോഡ്‌ഷോ, റാലി എന്നിവയിലുള്ള നിയന്ത്രണം തുടരും.
വീടുകള്‍ കയറിയുള്ള പ്രചരണത്തിന് 20 പേര്‍ക്ക് മാത്രം അനുമതി എന്നതിലും മാറ്റമില്ല. ഇന്‍ഡോര്‍ പരിപാടിയില്‍ ഹാളിന്‍റെ പരമാവധി ശേഷിയുടെ 50 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാം. ഔട്ട്‌ഡോര്‍ പരിപാടികളില്‍ പരമാവധി ശേഷിയുടെ 30 ശതമാനം ആളുകള്‍ക്കും പങ്കെടുക്കാം.
ശനിയാഴ്‌ച കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് തെരഞ്ഞെടപ്പ് കമ്മിഷന്‍റെ തീരുമാനം. എന്നാല്‍ തുറന്ന മൈതാനങ്ങളില്‍ പരിപാടി നടത്താന്‍ ജില്ല ഭരണകൂടത്തിന്‍റെ പ്രത്യേക അനുമതി വേണം. മൈതാനങ്ങളുടെ വിവരങ്ങള്‍ ഇ-സുവിധ പോര്‍ട്ടല്‍ വഴി പ്രസദ്ധീകരിക്കും.
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ മൈതാനങ്ങള്‍ നല്‍കാനാണ് തീരുമാനം. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ജില്ലാ ഭരണകൂടത്തിന് മുന്‍കൂട്ടി തീരുമാനിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക നിരീക്ഷകരെയും കമ്മിഷന്‍ നിയോഗിച്ചിട്ടുണ്ട്.
Also Read: കോണ്‍ഗ്രസ് വിമർശകരുടെ പുറകെയല്ല, ലക്ഷ്യം തൊഴിലില്ലായ്‌മ നിർമാർജനം : പ്രിയങ്ക ഗാന്ധി
യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയില്‍ ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് 10 വരെ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയും ഉത്തരാഖണ്ഡിലും ഫെബ്രുവരി 14ന് തെരഞ്ഞെടുപ്പ് നടക്കും.
മണിപ്പൂരില്‍ രണ്ട് ഘട്ടമായി ഫെബ്രവരി 27നും മാര്‍ച്ച് മൂന്നിനും തെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബില്‍ ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.
Also Read: ചന്നിക്ക് സാധ്യത ; പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെയറിയാം