ന്യൂഡല്‍ഹി: കൃത്യമായ ഇടവേളകളില്‍ നേപ്പാളിലുണ്ടായ നാല് ഭൂചലനങ്ങളില്‍ വിറച്ച് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഇന്ന് ഉച്ചയ്ക്ക് രണ്ട് .25നാണ് നേപ്പാളില്‍ ആദ്യ ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാൾ ആണെന്ന് ദേശീയ ഭൂചലന പഠന കേന്ദ്രം അറിയിച്ചു.
-
#WATCH | Delhi | Union Health Minister Mansukh Mandaviya stepped out of Nirman Bhawan, along with others, as strong tremors hit different parts of north India. pic.twitter.com/8EbNFX4b46
— ANI (@ANI) October 3, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Delhi | Union Health Minister Mansukh Mandaviya stepped out of Nirman Bhawan, along with others, as strong tremors hit different parts of north India. pic.twitter.com/8EbNFX4b46
— ANI (@ANI) October 3, 2023#WATCH | Delhi | Union Health Minister Mansukh Mandaviya stepped out of Nirman Bhawan, along with others, as strong tremors hit different parts of north India. pic.twitter.com/8EbNFX4b46
— ANI (@ANI) October 3, 2023
അതിനു ശേഷം 2.51നാണ് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളെ വിറപ്പിച്ച ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളും ഓഫീസുകളും വിട്ട് പുറത്തേക്കോടി. ആളുകൾ പരിഭ്രാന്തരാകരുതെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഡല്‍ഹി-എൻസിആർ മേഖലയില്‍ വലിയ ആശങ്കയും ഭീതിയുമാണ് ഭൂചലനം സൃഷ്‌ടിച്ചത്.
-
4.6 magnitude tremors felt in Delhi NCR.#earthquake | @NCS_Earthquake pic.twitter.com/k1nZ4XtCvT
— All India Radio News (@airnewsalerts) October 3, 2023 " class="align-text-top noRightClick twitterSection" data="
">4.6 magnitude tremors felt in Delhi NCR.#earthquake | @NCS_Earthquake pic.twitter.com/k1nZ4XtCvT
— All India Radio News (@airnewsalerts) October 3, 20234.6 magnitude tremors felt in Delhi NCR.#earthquake | @NCS_Earthquake pic.twitter.com/k1nZ4XtCvT
— All India Radio News (@airnewsalerts) October 3, 2023
അതിനു ശേഷം 3.6, 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി ഉണ്ടായി. അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പറില്‍ വിളിക്കാനും ആരും പരിഭ്രാന്തരാകേണ്ടെന്നും ഡല്‍ഹി പൊലീസ് എക്‌സില്‍ അറിയിച്ചു. ചണ്ഡിഗഡ്, ജയ്‌പൂർ, ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം രേഖപ്പെടുത്തി. ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ലോകത്തെ ഏറ്റവും വലിയ ഭൂകമ്പ പ്രഭവ കേന്ദ്രങ്ങളിലൊന്നായ നേപ്പാളില്‍ വീണ്ടും ഭൂചലനമുണ്ടായത് ഡല്‍ഹിയെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. 2015 ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ എണ്ണായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.