ഗുല്‍മാര്‍ഗ്: ജമ്മു കശ്‌മീരിലെ ഗുല്‍മാര്‍ഗില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്‌ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജമ്മു കശ്‌മീരില്‍ ഫെബ്രുവരിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഈ മാസം ആദ്യം റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.