ETV Bharat / bharat

അരുണാചൽ പ്രദേശിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല - അരുണാചൽ പ്രദേശ് വെസ്റ്റ് കമെങ്

അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ്ങിൽ ഇന്ന് രാവിലെ 6.34ന് ഭൂചലനം ഉണ്ടായതായി എൻസിഎസ്. ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

earthquake in Arunachal Pradeshs West Kameng  earthquake  Arunachal Pradeshs West Kameng  Arunachal Pradesh  West Kameng earthquake  Arunachal Pradesh earthquake  അരുണാചൽ പ്രദേശിൽ ഭൂചലനം  ഭൂചലനം  ഭൂചലനം അരുണാചൽ പ്രദേശ്  വെസ്റ്റ് കമെങ് ഭൂചലനം  എൻസിഎസ്  റിക്‌ടർ സ്‌കെയിൽ  നാഷണൽ സെന്‍റർ ഫോർ സീസ്മോളജി  അരുണാചൽ പ്രദേശ്  അരുണാചൽ പ്രദേശ് വെസ്റ്റ് കമെങ്  ഇന്ത്യയിൽ ഭൂചലനം ഉണ്ടായ സംസ്ഥാനങ്ങൾ
ഭൂചലനം
author img

By

Published : Jun 11, 2023, 10:22 AM IST

Updated : Jun 11, 2023, 11:33 AM IST

വെസ്റ്റ് കമെങ് : അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്‌തത് എന്ന് ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് രാവിലെ 6.34നാണ് ഭൂകമ്പം ഉണ്ടായത്.

മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് 173 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ കമെങ് ജില്ലയുടെ പല ഭാഗങ്ങളിലും ചെറിയ ഭൂചലനം അനുഭവപ്പെട്ടു. എൻസിഎസ് റിപ്പോർട്ട് പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 33 കിലോമീറ്റർ ആഴത്തിൽ 27.02 അക്ഷാംശത്തിലും 92.57 രേഖാംശത്തിലും പ്രകമ്പനം ഉണ്ടായി. ഭൂചലനത്തെ തുടർന്ന് ഏതെങ്കിലും ഭാഗത്ത് നിന്ന് അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്ന് ജില്ല അധികൃതർ അന്വേഷിച്ച് വരികയാണ്. ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഈ മാസം ആദ്യം അസമിലെ തേസ്‌പൂരിൽ ഭൂകമ്പം ഉണ്ടായിരുന്നു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം തേസ്‌പൂരിൽ നിന്ന് 37 കിലോമീറ്റർ പടിഞ്ഞാറ് 10 കിലോമീറ്റർ താഴ്‌ചയിലായിരുന്നു. റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജൂൺ ആറിന് ഹരിയാനയിലെ ജജ്ജറിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. രാവിലെ 7.08 ന് 12 കിലോമീറ്റർ താഴ്‌ചയിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ഈ സംഭവത്തിലും നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിൽ ആളപായമോ വസ്‌തു നാശമോ ഉണ്ടായിട്ടില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തീവ്രത കുറഞ്ഞ ഭൂചലനം ആവർത്തിച്ച് സംഭവിക്കുന്നുണ്ട്. അതിനാൽ, പ്രാദേശിക ഭരണകൂടങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വകുപ്പുകളും ജാഗ്രത പാലിക്കുന്നുണ്ട്. തീവ്രത കുറഞ്ഞ ഭൂചലനത്തിന് സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്‍റെ ആവശ്യകത വിദഗ്‌ധർ ഊന്നിപ്പറഞ്ഞിരുന്നു. നേരിയ ഭൂചലന സമയത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ജീവൻ രക്ഷിക്കാനും നിരവധി മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

ഇന്തോനേഷ്യയിലും ഭൂചലനം : ഇന്തോനേഷ്യയിലെ ബെങ്കുലുവില്‍ ഏപ്രിൽ 19ന് പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബെങ്കുലുവിൽ നിന്ന് 62 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് 48.8 കിലോമീറ്റര്‍ താഴ്‌ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയാണ് ഭൂചലന വിവരം പുറത്തുവിട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല.

നേരത്തെ 2002 ഫെബ്രുവരിയിൽ, ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ നോർത്ത് മലുകുവിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഈ ഭൂചലനത്തിലും ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം മൊറോട്ടായി ദ്വീപ് ജില്ലയിൽ നിന്ന് 133 കിലോമീറ്റർ വടക്കുപടിഞ്ഞാറായും കടലിനടിയിൽ 112 കിലോമീറ്റർ ആഴത്തിലുമായിരുന്നു.

സമീപ പ്രവിശ്യയായ നോർത്ത് സുലവേസിയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് ഏജൻസികൾ അറിയിച്ചു. ഇതുവരെ ഉണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

Also read : അക്രമ സംഭവങ്ങള്‍ വര്‍ധിച്ചു; പാകിസ്ഥാനിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

Last Updated : Jun 11, 2023, 11:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.