ETV Bharat / bharat

6 രാജ്യങ്ങളില്‍ ഭൂചലനം: 11 പേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരിക്ക്

ഇന്നലെ രാത്രി 10.17നാണ് ഭൂചലനമുണ്ടായത്. പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി പതിനൊന്ന് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്ക്.

Earthquake death in seven countries  6 രാജ്യങ്ങളിലുണ്ടായ ഭൂചലനം  ഒന്‍പത് പേര്‍ മരിച്ചു  ആറ് പേര്‍ക്ക് പരിക്ക്  ഭൂചലനം  പാകിസ്ഥാന്‍ ഭൂചലനം  ഭൂചലനം  ഭൂകമ്പം  പാകിസ്ഥാനില്‍ ഭൂകമ്പം  ഇന്ത്യയില്‍ ഭൂചലനം  earthquake  earthquake news updates  latest news in earthquake
ഭൂചലനത്തില്‍ 11 മരണം
author img

By

Published : Mar 22, 2023, 6:33 AM IST

Updated : Mar 22, 2023, 1:31 PM IST

ഭൂചലനത്തില്‍ 11 മരണം

ന്യൂഡല്‍ഹി: ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ ചൊവ്വാഴ്‌ച രാത്രിയുണ്ടായ ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി പതിനൊന്ന് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത അനുഭവപ്പെട്ടതായി നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യയ്‌ക്ക് പുറമെ പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്‌ബക്കിസ്ഥാന്‍, ചൈന, കാര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം: അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇന്നലെ രാത്രി 10.17നാണ് ഭൂചലനമുണ്ടായത്. ഇസ്‌ലാമാബാദ്, പെഷവാർ, ചർസദ്ദ, ലാഹോർ, റാവൽപിണ്ടി, ഗുജ്‌റൻവാല, ഗുജറാത്ത്, സിയാൽകോട്ട്, കോട് മോമിൻ, മധ് രഞ്ജ, ചക്‌വാൾ, കോഹട്ട്, ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഉത്തരേന്ത്യയിലും ആശങ്ക: ഭൂചലനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തി. ജാമിയ നഗർ, കൽക്കാജി, ഷഹ്ദാര എന്നിവിടങ്ങളിലെ കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. അഗ്നിശമന സേന, ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടുനുള്ളില്‍ നിന്ന് ജനങ്ങള്‍ തുറസായ സ്ഥലങ്ങളിലേക്ക് മാറി. ജാമിയ നഗർ, കൽക്കാജി, ഷഹ്ദാര എന്നിവിടങ്ങളിലെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലുണ്ടായി. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങൾ ഈ പ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം ഷകര്‍പൂരില്‍ ഒരു കെട്ടിടത്തിന് വിള്ളലുണ്ടായെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നി ശമന സേന, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ പരിശോധന നടത്തിയെങ്കിലും വിള്ളലുകള്‍ കണ്ടെത്താനായില്ല.

  • VIDEO | People gather at the Noida Extension's Nirala Estate Society gate, and park after tremors felt in Delhi-NCR. pic.twitter.com/drHc133pHq

    — Press Trust of India (@PTI_News) March 21, 2023 " class="align-text-top noRightClick twitterSection" data=" ">

ഭൂചലനത്തില്‍ കെട്ടിടം ചരിഞ്ഞതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിവരം നല്‍കിയതെന്ന് വിളിച്ചയാള്‍ പറഞ്ഞു. ഈ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും നിലവില്‍ കെട്ടിടം സുരക്ഷിതമാണെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രീത് വിഹാര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു. ഷകര്‍പൂരില്‍ വിള്ളലുണ്ടായെന്ന് വിവരം ലഭിച്ച കെട്ടിടം അടുത്തിടെ നിര്‍മിച്ചതാണ്.

നിര്‍മാണത്തിലെ അപാകത കൊണ്ട് നേരത്തെ കെട്ടിടത്തില്‍ വിള്ളലുണ്ടായതായിരുന്നു. എന്നാല്‍ ഭൂചലനം കാരണം പ്രത്യേക കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പറഞ്ഞു.

  • VIDEO | "The building is not tilted. This seems to be a good intention call by the neighbours as the building occupants were not aware of the call," says the fire department after it received a call about a building tilting in the Shakarpur area after tremors felt in Delhi-NCR. pic.twitter.com/ZMqyTtDNaM

ജനങ്ങളുടെ പ്രതികരണം: ''രാത്രി ഞാന്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് ഫാന്‍ ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വേഗത്തില്‍ കിടക്കയില്‍ നിന്നെഴുന്നേറ്റ് അമ്മയേയും നായയേയും കൂട്ടി പുറത്തേക്ക് ഓടിയിറങ്ങി. പുറത്തെത്തിയപ്പോള്‍ കോളനി നിവാസികള്‍ മുഴുവന്‍ പുറത്തുണ്ടായിരുന്നു. വളരെയധികം നേരം ഭൂചലനം അനുഭവപ്പെട്ടെന്നും ' ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിന് സമീപമുള്ള താമസക്കാരിയായ നേഹ പറഞ്ഞു.

'ഏകദേശം ഒന്നര മിനിറ്റ് നേരം ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം തന്നെയായിരുന്നു അത്. കഴിഞ്ഞ ജനുവരിയിലാണ് ഞങ്ങള്‍ ഇതിന് മുമ്പായി ഭൂചലനം അനുഭവപ്പെട്ടത്. സംഭവ സമയത്ത് ഞാന്‍ ടിവി കാണുകയായിരുന്നു. ഭൂചലനം അനുഭവപ്പെട്ടതോടെ കുടുംബത്തെയും കൂട്ടി പുറത്തേക്ക് ഓടിയെന്നും മേഖലയിലെ മറ്റൊരു താമസക്കാരന്‍ പറഞ്ഞു.'

'വീടിന്‍റെ ട്രോയിങ് റൂമില്‍ ഇരിക്കുമ്പോഴാണ് ഭൂചലനം അനുഭവപ്പെട്ടത്. റൂമിലെ ഫാനുകള്‍ ഇളകാന്‍ തുടങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും' ഡല്‍ഹിയിലെ ലജ്‌പത് നഗര്‍ സ്വദേശിയായ ഒരാള്‍ പറഞ്ഞു. നോയിഡയിലും ഗാസിയാബാദിലും ശക്തമായ ഭൂചലനം തന്നെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

'രാത്രിയില്‍ ഞാന്‍ ഉറങ്ങി കിടക്കുന്നതിനിടെ കിടക്ക കുലുങ്ങുന്നതായി അനുഭവപ്പെട്ടതോടെ വീട്ടുകാരുമായി വേഗം പുറത്തേക്ക് ഓടുകയായിരുന്നെന്നും ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും ദൈവാനുഗ്രഹത്താല്‍ ഒരു നഷ്‌ടവും ഉണ്ടായില്ലെന്നും ' അമൃത്‌സര്‍ നിവാസി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലുധിയാന, ജലന്ധർ, പട്യാലയിലുമെല്ലാം സ്ഥിതി സമാനമാണ്. ഭൂചലനത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരിലും നിരവധി പേര്‍ വീടുകളില്‍ നിന്ന് തുറസായ സഥലങ്ങളിലേക്ക് ഓടിയെത്തി. കത്രയിലെ അതിഥി മന്ദിരത്തിലെ ഭക്തരും കൂട്ടത്തോടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

Last Updated : Mar 22, 2023, 1:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.