ETV Bharat / bharat

കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും ഭൂചലനം: വിജയപുരയില്‍ ഭൂചലനമുണ്ടായത് രണ്ട് വട്ടം - മഹാരാഷ്‌ട്ര ഭൂചലനം

വെള്ളിയാഴ്‌ച രാത്രി മുതല്‍ കനത്ത മഴ പെയ്യുന്ന വിജയപുരയില്‍ രണ്ട് വട്ടമാണ് ഭൂചലനം അനുഭവപ്പെട്ടത്

vijayapura earthquake  karnataka earthquake  earthquake in maharashtra  കര്‍ണാടക ഭൂചലനം  മഹാരാഷ്‌ട്ര ഭൂചലനം  വിജയപുരയില്‍ വീണ്ടും ഭൂചലനം
കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും ഭൂചലനം; വിജയപുരയില്‍ ഭൂചലനമുണ്ടായത് രണ്ട് വട്ടം
author img

By

Published : Jul 9, 2022, 12:38 PM IST

വിജയപുര (കര്‍ണാടക): കര്‍ണാടകയിലെ വിജയപുരയിലും മഹാരാഷ്‌ട്രയുടെ ചില ഭാഗങ്ങളിലും ഭൂചലനം. വിജയപുരയില്‍ രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്‌ച പുലര്‍ച്ചെ 5.40നും രാവിലെ 6.22നുമാണ് ഭൂചലനമുണ്ടായത്.

6.22ന് വലിയ ശബ്‌ദത്തോടെയുണ്ടായ ഭൂചലനം 3-4 സെക്കന്‍ഡ് നേരം നീണ്ടുനിന്നു. വിജയപുര റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഗോല്‍ഗുമ്മാട്ട മേഖല, ഗംഗാവാടി, ആശ്രാം കോളനി, ഫരേഖാനഗര്‍ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ രാത്രി മുതല്‍ വിജയപുരയില്‍ കനത്ത മഴയാണ് പെയ്യുന്നത്.

വിജയപുരയ്ക്ക് പുറമേ ബാഗല്‍കോട്ടിലും ഭൂചലനമുണ്ടായി. ബാഗല്‍കോട്ടിലെ ജംഖണ്ഡി നഗരത്തിലെ പലയിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്‌ട്രയില്‍ മറബാഗി, തിക്കുണ്ടി, ജാലിഹാല മുഖണ്ടി എന്നീ പ്രദേശങ്ങളില്‍ ഭൂചലനം 10-15 സെക്കൻഡ് നേരം നീണ്ടുനിന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.