ന്യൂഡല്‍ഹി: ഇന്ത്യ-മൗറീഷ്യസ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ മൗറീഷ്യസ് പ്രധാന മന്ത്രി പ്രവിന്ദ് കുമാറിനെ സന്ദര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച നയതന്ത്ര ബന്ധമാണുള്ളതെന്നും ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. മൗറീഷ്യസ് വിദേശകാര്യ സെക്രട്ടറി എന്‍കെ ബല്ലായുമായും ജയശങ്കര്‍ കഴിഞ്ഞ ആഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എട്ട് ദിവസത്തെ സന്ദശനത്തിനായാണ് മൗറീഷ്യസ് പ്രധാന മന്ത്രി പ്രവിന്ദ് കുമാറും ഭാര്യ കോബിതയും ഇന്ത്യയിലെത്തിയത്. ബുധനാഴ്‌ച ഗുജറാത്തില്‍ നടന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഇന്നോവേഷന്‍ ഉച്ചകോടിയിലും പ്രവിന്ദ് കുമാര്‍ പങ്കെടുത്തു.
ശനിയാഴ്‌ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കൂടിക്കാഴ്‌ച നടത്തി. ഉത്തപ്രദേശ്-മൗറീഷ്യസ് സാസംകാരിക, സാഹോദര്യ ബന്ധം വളര്‍ത്തുന്നതിന് നടപടികള്‍ ചെയ്യുമെന്നും പ്രവിന്ദ് കുമാര്‍ യോഗിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ട്വീറ്റ് ചെയ്‌തിരുന്നു. ഏപ്രില്‍ 17നാണ് പ്രധാനമന്ത്രി പ്രവിന്ദ് കുമാറും ഭാര്യയും ഇന്ത്യയില്‍ എത്തിയത്.